സ്വകാര്യ ലോഡ്ജില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നൊച്ചാട് പൊയിലില്‍ മീത്തല്‍ അനീഷിനെ (27) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു.പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. പീഡനത്തിന് ഒത്താശചെയ്തതിന് പെണ്‍കുട്ടിയുടെ അമ്മയെയും അറസ്റ്റുചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടര്‍ എം.വി. ബിജു, എസ്.ഐ. അനീഷ് വടക്കയില്‍, എ.എസ്.ഐ. കെ.പി. ഗിരീഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ വി. മൗവ്യ, ഒ.കെ. സുരേഷ്, എസ്.സി.പി.ഒ. മണികണ്ഠൻ തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനവിവരം പെണ്‍കുട്ടി ബന്ധുവിനോട് പറയുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അമ്മയും സുഹൃത്തും അറസ്റ്റില്‍
