The future is AI America & India എന്ന് എഴുതിയ ചുവന്ന ടി ഷര്‍ട്ടാണ് ബൈഡൻ മോദിക്ക് സമ്മാനിച്ചത്. യു.എസ്. കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേ അമേരിക്കയും ഇന്ത്യയും (എ.ഐ.) തമ്മിലുള്ള ബന്ധത്തിലുണ്ടായ പുരോഗതിയേക്കുറിച്ച് മോദി പരാമര്‍ശിച്ചിരുന്നു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളില്‍ എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസില്‍) ധാരാളം മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. അതേസമയം, അതിനെക്കാളേറെ അതിപ്രധാനമായ പുരോഗതി മറ്റൊരു എ.ഐയില്‍ (അമേരിക്ക-ഇന്ത്യ) ഉണ്ട് എന്നായിരുന്നു യു.എസ്. സംയുക്ത കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞത്.
മോദിക്ക് ബൈഡൻ ടി ഷര്‍ട്ട് കൈമാറുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. കൂടാതെ ബൈഡനില്‍നിന്ന് ടി ഷര്‍ട്ട് സ്വീകരിക്കുന്നതിന്റെ ചിത്രം മോദിയും തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘സ്പെഷല്‍’ ടി ഷര്‍ട്ട് സമ്മാനിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.
