തമിഴ്‌നാട് തിരുപ്പൂരില്‍ വൻ തീപിടിത്തം. ഖാദര്‍പേട്ട് ബനിയൻ ബസാറില്‍ വെള്ളിയാഴ്‌ച രാത്രി 9.25 ഓടെയാണ് തീപിടിത്തമുണ്ടായത്.അപകടത്തില്‍ 50 ഓളം കടകള്‍ പൂര്‍ണമായും കത്തി നശിച്ചു.
പുലര്‍ച്ചയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കോടികളുടെ നഷ്ടമുണ്ടായെന്ന് കട ഉടമകള്‍ പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
തിരുപ്പൂര്‍ തുണിമാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; 50ഓളം കടകള്‍ കത്തി നശിച്ചു
