വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിൽ നിഖില്‍ തോമസ് പിടിയില്‍. കോട്ടയം ബസ് സ്റ്റാന്റില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ഇരിക്കവെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതിയായ നിഖില്‍ തോമസ് ഒളിവിലായി അഞ്ച് ദിവസം കഴിഞ്ഞാണ് പിടിയിലാകുന്നത്. കീഴടങ്ങാൻ നിഖിലിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനില്‍ വിളിച്ചു വരുത്തി മണിക്കൂറുകള്‍ ചോദ്യം ചെയ്തു. മൂന്ന് സിഐമാരെ കൂടി ഉള്‍പ്പെടുത്തി അന്വഷണ സംഘം വിപുലീകരിച്ചിരുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുൻ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസ് പിടിയില്‍.
