27 C
Trivandrum
Wednesday, October 4, 2023

ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് കലക്ടര്‍ക്കോ ആര്‍ഡിഒയ്‌ക്കോ ഉത്തരവിടാം

Must read

ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതു സംബന്ധിച്ചു കലക്ടര്‍മാര്‍ക്കോ ആര്‍ഡിഒമാര്‍ക്കോ ഉത്തരവിടാന്‍ വഴിയൊരുങ്ങുന്നു. ഇത്തരം നായ്ക്കളെക്കുറിച്ചു ജനങ്ങള്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ (സിആര്‍പിസി) 133ാം വകുപ്പ് പ്രകാരം പരാതിപ്പെട്ടാല്‍ അതു പരിശോധിച്ച് സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് (എസ്ഡിഎം) എന്ന നിലയില്‍ ആര്‍ഡിഒയ്‌ക്കോ ജില്ലാ മജിസ്‌ട്രേട്ട് (ഡിഎം) എന്ന നിലയില്‍ കലക്ടര്‍ക്കോ ഉത്തരവിറക്കാം.മന്ത്രിമാരായ എം.ബി.രാജേഷിന്റെയും ജെ.ചിഞ്ചുറാണിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണക്കുറുപ്പ് നിയമം യോഗത്തില്‍ വിശദീകരിച്ചു.

ആക്രമണകാരികളായ തെരുവുനായ്ക്കളുടെ കാര്യത്തില്‍ ജനം നിയമം കയ്യിലെടുക്കരുതെന്ന് എം.ബി. രാജേഷ് പറഞ്ഞു. ചികിത്സിച്ചു ഭേദമാക്കാനാവാത്ത രോഗമുള്ളതോ മാരകമായി മുറിവേറ്റതോ ആയ തെരുവുനായ്ക്കളുടെ ദയാവധം അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എബിസി) ചട്ടങ്ങള്‍ അനുവദിച്ചതു പ്രകാരം നടപ്പാക്കും. എബിസി കേന്ദ്രങ്ങളുടെ നടത്തിപ്പു തന്നെ തടയുന്ന ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കുമെതിരെ സുപ്രീം കോടതിയെ സമീപിക്കും

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article