27 C
Trivandrum
Wednesday, October 4, 2023

കെ വിദ്യ വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കിയത് സ്വന്തം സ്മാര്‍ട്ട്‌ഫോണില്‍

Must read

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച്‌ ആര്‍ക്കും തയ്യാറാക്കാവുന്ന ഒരു വ്യാജരേഖയാണ് മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യ തയ്യാറാക്കിയതെന്ന് പോലീസ്.മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജപ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത് സ്വന്തം ഫോണിലാണെന്ന്് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്ലേസ്റ്റോറില്‍ ലഭ്യമായ ഒരു ആപ്ലിക്കേഷനാണ് ഇതിന് ഉപയോഗിച്ചത്. മൊബൈലില്‍ എം.എസ് വേര്‍ഡ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് സര്‍ട്ടിഫിക്കറ്റിലേക്കുള്ള ഉള്ളടക്കം തയ്യാറാക്കിയത്. ആസ്പയര്‍ ഫെലോഷിപ്പ് ചെയ്തപ്പോള്‍ മഹാരാജാസ് കോളേജില്‍ നിന്നു ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് കോളേജിന്റെ സീലും ഡെസിഗ്‌നേഷന്‍ സീലും ഒപ്പും സംഘടിപ്പിച്ചത്. ഇത് ക്യാം സ്‌കാനറിലൂടെ സ്‌കാന്‍ ചെയ്ത് ഇമേജാക്കി മാറ്റി. ശേഷം അതില്‍ നിന്ന് മേല്‍പ്പറഞ്ഞ ഓരോന്നും ക്രോപ്പ് ചെയ്ത് സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കോളേജിന്റെ ലോഗോ ഗൂഗിളില്‍ നിന്നാണ് എടുത്തത്. വിവിധ കാലയളവിലുള്ള രണ്ട് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഇത്തരത്തില്‍ വിദ്യ ഉണ്ടാക്കി. 2018 മുതല്‍ 2019 വരെയും 2020 മുതല്‍ 2021 വരെയും മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു എന്നുള്ള രണ്ടു സര്‍ട്ടിഫിക്കറ്റുകളാണ് നിര്‍മ്മിച്ചത്.ഇത് പി.ഡി.എഫ് ആക്കി പ്രിന്റ് എടുക്കുകയായിരുന്നു. അന്ന് ഉപയോഗിച്ചിരുന്ന ഫോണ്‍ താഴെ വീണ് ഡിസ്പ്ലേ പോയത് കാരണം പുതിയ മൊബൈല്‍ വാങ്ങി. എറണാകുളത്തെ ചിറ്റൂര്‍ റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ 4 സി റൂമില്‍ താമസിച്ചിരുന്ന വിദ്യ റൂം വെക്കേറ്റ് ചെയ്തപ്പോള്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ക്കൊപ്പം പഴയ മൊബൈലും വേസ്റ്റ് ബാസ്‌ക്കറ്റില്‍ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്.
ഫോണ്‍ നഷ്ടപ്പെട്ടത് തെളിവ് നിയമമനുസരിച്ച്‌ കേസില്‍ വിദ്യക്ക് പിടിവള്ളിയാകുമെന്നാണ് കരുതുന്നത്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article