26 C
Trivandrum
Tuesday, October 3, 2023

ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

Must read

തിരുവനന്തപുരം: ഒൻപതാം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിലെ പ്രതി സിവിൽ പൊലീസ് ഓഫിസർ മാരായമുട്ടം കിഴങ്ങുവിളവീട്ടിൽ ദിലീപിനെ(44) നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു. ഇടുക്കി മറയൂർ ജനമൈത്രി സ്റ്റേഷനിലെ പൊലീസുകാരനായ ദിലീപിനെ അന്വേഷണ സംഘം അവിടെ നിന്നാണ് ഇന്നലെ ഉച്ചയ്ക്ക് 2ന് അറസ്റ്റ് ചെയ്തത്. തുടർന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.

2021 ജൂണിലും 2022ലെ ഒരു അവധി ദിവസത്തിലും 2023 മേയ് 30നും ഇയാൾ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. വയർ വേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ പതിനാലുകാരിയെ പരിശോധിച്ച ഡോക്ടറാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഉടൻ വിവരം ചൈൽഡ്‌ലൈൻ പ്രവർത്തകരെ അറിയിച്ചു.

ഇവരുടെ ഇടപെടലിലാണ് ആര്യങ്കോട് പൊലീസ് പോക്സോ വകുപ്പ് ഉൾപ്പെടുത്തി കേസെടുത്തത്. പ്രതിക്കെതിരെ മുൻപ് നെയ്യാറ്റിൻകര സ്റ്റേഷനിൽ കേസുണ്ടായിരുന്നുവെന്നും ആര്യങ്കോട് പൊലീസ് പറഞ്ഞു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article