ഓണ സമൃദ്ധിക്കായി ‘ഞങ്ങളും കൃഷിയിലേക്ക്’ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും.വിഷ രഹിത പച്ചക്കറിയും വില വര്‍ധനവും തടയാൻ കൃഷിയിടത്തിലേക്ക് ഇറങ്ങാൻ മലയാളികള്‍ മനസ്സുവെയ്ക്കണമെന്ന് മന്ത്രി പറഞ്ഞു. തിരുവാതിര ഞാറ്റുവേലയുമായി ബന്ധപ്പെടുത്തി കായംകുളത്ത് സംഘടിപ്പിച്ച സംസ്ഥാന തല പരിപാടിയില്‍ ഞാറ്റുവേല കലണ്ടറിന്റെയും കര്‍ഷക സഭകളുടേയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യപരമായ ജീവിതശൈലിക്കായി കൃഷിയെ നാം നിത്യജീവിതത്തിന്റെ ഭാഗമാക്കണം. സംസ്ഥാനത്തൊട്ടാകെ 23,000 കൃഷിക്കൂട്ടങ്ങള്‍ സൃഷ്ടിക്കാൻ കഴിഞ്ഞു. ലക്ഷ്യം വച്ചതിലും കൂടുതല്‍ നേട്ടമുണ്ടാക്കാനായി. കാര്‍ഷിക സംസ്‌കൃതിക്ക് പ്രശസ്തി നേടിയ പ്രദേശമാണ് ഓണാട്ടുകര. ഓണാട്ടുകര എള്ള് ഭൗമസൂചികയില്‍ തന്നെ ഇടം പിടിച്ചിട്ടുള്ളതാണ്. ഓണാട്ടുകരയില്‍ കാര്‍ഷിക വികസനത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓണാട്ടുകരയുടെ കാര്‍ഷിക പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ഓണാട്ടുകര കേന്ദ്രീകരിച്ച് ഡിപിആര്‍ ക്ലിനിക്, ബി2ബി മീറ്റ് എന്നിവ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.ഞാറ്റുവേല കലണ്ടറിന്റെ പ്രകാശനം, പരമ്ബരാഗത വിത്തിനങ്ങളുടെ കൈമാറ്റം എന്നിവയും മന്ത്രി പി.പ്രസാദ് നിര്‍വഹിച്ചു. മുതിര്‍ന്ന കര്‍ഷകനായ അയ്യപ്പൻ നായരെ ചടങ്ങില്‍ ആദരിച്ചു. എ.എം ആരിഫ് എം.പി തിരുവാതിര ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ കാലഘട്ടത്തില്‍ പ്രകൃതിയെ മനസ്സിലാക്കിക്കൊണ്ടുള്ള മികച്ച ഇടപെടലുകളാണ് കൃഷിവകുപ്പ് നടത്തിവരുന്നതെന്ന് എംപി പറഞ്ഞു.
കായംകുളം ജി.ഡി.എം. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കായംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ പി.ശശികല അധ്യക്ഷയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, നഗരസഭ വൈസ് ചെയര്‍മാൻ ജെ. ആദര്‍ശ്, കൗണ്‍സിലര്‍ കെ. പുഷ്പ ദാസ്, കൃഷിവകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ജോര്‍ജ്ജ് സെബാസ്റ്റ്യൻ, പ്രിൻസിപ്പല്‍ കൃഷി ഓഫീസര്‍ അനിത ജെയിംസ്, കായംകുളം സി.പി.സി.ആര്‍.ഐ. മേധാവി ഡോ.പി. അനിതകുമാരി, പ്രോജക്‌ട് ഡയറക്ടര്‍ ഡോ. വി. മിനി, കൃഷിവകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ എസ്.അജയകുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പുരാതനകാലം മുതല്‍ കാര്‍ഷിക ആസൂത്രണം വിജയകരമായി നടത്തിയിരുന്നത് ഞാറ്റുവേലയെ അടിസ്ഥാനമാക്കിയാണ്. മുൻ തലമുറയുടെ കാര്‍ഷിക പാഠങ്ങള്‍ ഏറ്റെടുത്ത് കൃഷിവകുപ്പ് കഴിഞ്ഞ ഏഴ് വര്‍ഷമായി നടത്തിവരുന്ന പദ്ധതിയാണ് ഞാറ്റുവേല ചന്തയും കര്‍ഷക സഭയും.
ഓണം വിപണിയില്‍ പച്ചക്കറി വില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ്, ‘ഞങ്ങളും കൃഷിയിലേക്ക്’പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ തുടങ്ങുമെന്ന് മന്ത്രി പി.പ്രസാദ്
