വാര്‍ത്ത കേട്ടയുടനെ ആത്മ അസോസിയേഷൻ വൈസ് പ്രസിഡന്റ് കിഷോര്‍ സത്യ രാജുവിനെ വിളിച്ച് സംസാരിച്ചുവെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും ദിനേശ് പറഞ്ഞു. ഒരു പ്രമുഖ നടന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടി എസ് രാജു അന്തരിച്ചു എന്ന തരത്തിലുള്ള പോസ്റ്റ് ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ചില മാദ്ധ്യമങ്ങളും മരണവാര്‍ത്ത നല്‍കിയിരുന്നു.
മലയാളത്തിലെ സിനിമാ, സീരിയലുകളില്‍ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ടി എസ് രാജു. ജോക്കര്‍ എന്ന ചിത്രത്തിലെ സര്‍ക്കസ് നടത്തിപ്പുകാരൻ ഗോവിന്ദൻ എന്ന വേഷത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ദേവീമാഹാത്മ്യം സീരിയലിലെ വില്ലൻവേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ്. പ്രജാപതി, നഗരപുരാണം തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
നടൻ ടി എസ് രാജു അന്തരിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് പ്രമുഖ നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍.
