27 C
Trivandrum
Wednesday, October 4, 2023

അഞ്ച് വന്ദേഭാരത് കൂടി ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ പ്രധാനമന്ത്രി

Must read

അഞ്ച് വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ പ്രധാനമന്ത്രി നരന്ദ്ര മോദി. ഗോവയ്ക്കും ജാര്‍ഖണ്ഡിനും ഇതുവഴി ആദ്യ വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി ലഭിക്കും.മാത്രമല്ല റെയില്‍ വൈദ്യുതീകരിച്ച ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും വന്ദേ ഭാരത് ട്രെയിനുകളുമായി ബന്ധിപ്പിക്കും. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ നിന്നാണ് അഞ്ച് വന്ദേ ഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം നരേന്ദ്ര മോദി നിര്‍വഹിക്കുക.

ഭോപ്പാല്‍-ജബല്‍പൂര്‍, ഭോപ്പാല്‍-ഇന്‍ഡോര്‍, മഡ്ഗാവ്-മുംബൈ, ധാര്‍വാഡ്-ബെംഗളൂരു, ഹാതിയ-പട്‌ന എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഈ വന്ദേ ഭാരത് ട്രെയിനുകള്‍. ബീഹാറിനും ഇതാദ്യമായാണ് വന്ദേഭാരത് എക്‌സ്പ്രസ് ലഭിക്കുന്നത്. അതേസമയം ഒരു ദിവസം അഞ്ച് വന്ദേ ഭാരത് ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്യുന്നത് ഇതാദ്യമാണ് എന്ന് ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ രണ്ട് ജോഡി വന്ദേ ഭാരത് ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ ഈ വര്‍ഷം ഏപ്രിലില്‍ ഭോപ്പാലില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ആദ്യ വന്ദേ ഭാരത് മധ്യപ്രദേശിന് ലഭിച്ചു. പുതിയ ട്രെയിനുകള്‍ കൂടി വരുന്നതോടെ ഭോപ്പാലില്‍ മൂന്ന് വന്ദേ ഭാരത് ആകും. ഭോപ്പാലിലെ റാണി കമലാപതി റെയില്‍വേ സ്റ്റേഷനില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി അഞ്ച് വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്യുമെന്ന് പ്രസ്താവനയില്‍ പറയുന്നു.ചൊവ്വാഴ്ച രാവിലെ രാവിലെ 10.30 ഓടെ റാണി കമലാപതി റെയില്‍വേ സ്റ്റേഷനിലെത്തിയാണ് മോദി അഞ്ച് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്യുക. റാണി കമലാപതി-ജബല്‍പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ്, ഭാപ്പാല്‍-ഇന്‍ഡോര്‍ വന്ദേ ഭാരത് എക്സ്പ്രസ്, മഡ്ഗാവ് (ഗോവ)-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ്, ധാര്‍വാഡ്-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്; ഹാട്ടിയ-പട്ന വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ് ചൊവ്വാഴ്ച ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.ഗോവക്ക് ലഭിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനും ഗോവയിലെ മഡ്ഗാവ് സ്റ്റേഷനും ഇടയിലാണ് ഇത് ഓടുക. ഇതുവഴി ഒരുമണിക്കൂര്‍ സമയം ലാഭിക്കാന്‍ സാധിക്കും. ധാര്‍വാഡ്-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് കര്‍ണാടകയിലെ പ്രധാന നഗരങ്ങളായ ധാര്‍വാഡ്, ഹുബ്ബള്ളി, ദാവന്‍ഗെരെ എന്നിവയെ ബെംഗളൂരുവുമായി ബന്ധിപ്പിക്കും.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article