ഗോവ, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 10 രാജ്യസഭ സീറ്റുകളിലേക്ക് ജൂലൈ 24ന് തെരഞ്ഞെടുപ്പ്.വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അടക്കം ഗുജറാത്തില്‍നിന്നുള്ള മൂന്നു പേരുടെ രാജ്യസഭ കാലാവധി ആഗസ്റ്റ് എട്ടിന് പൂര്‍ത്തിയാകും. ഗോവയില്‍ ഒരു സീറ്റിലേക്കാണ് വോട്ടെടുപ്പ്.
മറ്റു സീറ്റുകള്‍ പശ്ചിമ ബംഗാളിലേതാണ്. തൃണമൂല്‍ കോണ്‍ഗ്രസിലെ ഡെറിക് ഒബ്രിയൻ, സുസ്മിത ദേവ് , കോണ്‍ഗ്രസിലെ പ്രദീപ് ഭട്ടാചാര്യ എന്നിവരുടെ കാലാവധി ആഗസ്റ്റ് 18ന് പൂര്‍ത്തിയാകും. എസ്. ജയ്ശങ്കര്‍, ഡെറിക് ഒബ്രിയൻ തുടങ്ങിയവര്‍ വീണ്ടും സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പു വിജ്ഞാപനം ജൂലൈ ആറിന് തെരഞ്ഞെടുപ്പു കമീഷൻ പുറത്തിറക്കും.
10 രാജ്യസഭ സീറ്റിലേക്ക് ജൂലൈ 24ന് വോട്ടെടുപ്പ്
