രസേനയുടെ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ 2024 ഏപ്രിലിലാരംഭിക്കുന്ന ഷോര്‍ട്ട് സര്‍വീസ് കമ്മിഷൻ (ടെക്നിക്കല്‍) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും സൈനികോദ്യോഗസ്ഥരുടെ വിധവകള്‍ക്കും അപേക്ഷിക്കാം.
ഒഴിവുകള്‍: പുരുഷന്മാരുടെ 175 ഒഴിവുകളാണുള്ളത്. സിവില്‍-47, കംപ്യൂട്ടര്‍ സയൻസ്-42, ഇലക്‌ട്രിക്കല്‍-17, ഇലക്‌ട്രോണിക്സ്-26, മെക്കാനിക്കല്‍-34, മറ്റുള്ളവ-9 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലെ ഒഴിവുകള്‍. വനിതകള്‍ക്ക് സിവില്‍-4, കംപ്യൂട്ടര്‍ സയൻസ്-6, ഇലക്‌ട്രിക്കല്‍-2, ഇലക്‌ട്രോണിക്സ്-3, Participants എന്നിങ്ങനെയാണ് ഒഴിവുകള്‍. വിധവകള്‍ക്കുള്ള രണ്ടൊഴിവുകളില്‍ ഒന്ന് എൻജിനിയറിങ് വിഭാഗത്തിലും ഒന്ന് നോണ്‍-ടെക്നിക്കല്‍ ഒഴിവുമാണ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് രണ്ടുഘട്ടമായുള്ള എസ്.എസ്.ബി. ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ ലെഫ്റ്റനന്റ് റാങ്കില്‍ നിയമിക്കും. തുടക്കത്തില്‍ പത്തുവര്‍ഷത്തേക്കും പിന്നീട് സേവനകാലയളവിലെ മികവ് പരിഗണിച്ച് നാലുവര്‍ഷംകൂടിയും നിയമനംനല്‍കും. 56,100-1,77,500 രൂപയായിരിക്കും തുടക്ക ശമ്ബളനിരക്ക്.
അപേക്ഷ: joinindianarmy.nic.in ല്‍ Officers Entry ലിങ്കില്‍ രജിസ്റ്റര്‍ചെയ്ത് അപേക്ഷിക്കാം. അവസാന തീയതി: ജൂലായ് 19.
കരസേനയില്‍ എന്‍ജിനീയര്‍: നിയമനം ലെഫ്റ്റനന്റ് റാങ്കില്‍
