ആവേശകരമായ പ്രകടനങ്ങള്‍ പുറത്തെടുത്തെങ്കിലും, ഇന്ത്യൻ താരങ്ങളായ സോറാം മുവാന, പുഖാരം കിഷൻ സിംഗ്, ശിക്ഷ, ആശിഷ് കുമാര്‍, ഹേമന്ത് യാദവ് എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടുത്ത പരാജയം ഏറ്റുവാങ്ങി, 2023ലെ എലോര്‍ഡ കപ്പില്‍ നിന്ന് വ്യാഴാഴ്ച പുറത്തായി.ടോക്കിയോ ഒളിമ്ബിക്‌സ് വെങ്കല മെഡല്‍ ജേതാവ് കസാക്കിസ്ഥാന്റെ സകെൻ ബിബോസിനോവിനെതിരെ മത്സരിച്ച സോറം (51 കിലോ) 0-5ന് ഏകകണ്ഠമായ തോല്‍വി ഏറ്റുവാങ്ങി. 54 കിലോഗ്രാം വിഭാഗത്തില്‍ കസാക്കിസ്ഥാന്റെ ദൗലറ്റ് മോള്‍ഡഷേവിനെതിരെ പുഖാരം 0:5 തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍, 57 കിലോഗ്രാം വിഭാഗത്തില്‍ ആശിഷ് കുമാര്‍ അതേ സ്‌കോറില്‍ തായ്‌ലൻഡിന്റെ സുക്തേത് സരവുത്തിനോട് തോറ്റു. ഹേമന്ത് യാദവും (71 കിലോ) കസാക്കിസ്ഥാന്റെ തല്‍ഗത് ഷൈകെനോവിനെതിരെ 0:5 തോല്‍വി ഏറ്റുവാങ്ങി.
വെള്ളിയാഴ്ച വിജയ് കുമാര്‍ (60 കി.ഗ്രാം) കസാക്കിസ്ഥാന്റെ സോള്‍ദാസ് ഷെനിസോവിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിക്കും.
എലോര്‍ഡ കപ്പ് 2023: അഞ്ച് ഇന്ത്യന്‍ ബോക്സര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു
