കേരളത്തിന്റെ തലസ്ഥാനം മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെ തള്ളി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ആലോചന നടന്നിട്ടില്ലെന്നും ബില്ലിനെ ഗൗരവത്തില്‍ എടുക്കേണ്ടതില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. തിരുവനന്തപുരം തന്നെ തലസ്ഥാനമായി തുടരണമെന്നാണ് തന്റെ അഭിപ്രായമെന്നും ചെന്നിത്തല തുറന്ന് പറഞ്ഞു.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെയും ടി.വി.രാജേഷിനെയും പ്രതിയാക്കാൻ കെ.സുധാകരൻ ഇടപെട്ടെന്ന രീതിയില്‍ ബി ആര്‍ എം ഷഫീര്‍ നടത്തിയ പ്രസംഗത്തെ രമേശ് ചെന്നിത്തല തള്ളി. ഷെഫീര്‍ പറഞ്ഞ കാര്യം തെറ്റാണെന്നും കേസ് സിബിഐ അന്വേഷിച്ചതാണെന്നും ചെന്നിത്തല പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുക്കുന്നത്. കെ സുധാകരൻ പറഞ്ഞാല്‍ സിബിഐ കേസെടുക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ തലസ്ഥാനം മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെ തള്ളി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല
