27 C
Trivandrum
Wednesday, October 4, 2023

തലസ്ഥാനം മാറ്റണമെന്ന ആവശ്യം; തീര്‍ത്തും അനാവശ്യമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

Must read

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ ആവശ്യം തീര്‍ത്തും അനാവശ്യമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍.ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹം സ്വകാര്യ ബില്ലിലൂടെയാണ് ഈ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്.

എറണാകുളത്തിനും കൊച്ചി നഗരസഭയ്ക്ക് തന്നെയും എത്രയൊക്കെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ ഉണ്ട് , അതൊന്നും ഉന്നയിക്കാതെ ഇത്തരത്തില്‍ ഒരു സാംഗത്യവുമില്ലാത്ത കാര്യങ്ങള്‍ക്കായി എം.പി എന്ന നിലയില്‍ കിട്ടിയ അവസരം പാഴാക്കിയത് ഖേദകരമാണെന്നും ആര്യാരാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഏതായാലും ഇത്തരം രാഷ്ടീയ നാടകങ്ങള്‍ കൊണ്ടൊന്നും ജനങ്ങളെ വിഢികളാക്കാന്‍ കഴിയില്ല. കാലം ഒരുപാട് മാറി പോയിരിക്കുന്നുവെന്നും ആര്യാ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article