ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകൻ ആയി ഇതിഹാസ ഇറ്റാലിയൻ പരിശീലകൻ കാര്‍ലോ ആഞ്ചലോട്ടി എത്തും. നിലവിലെ തന്റെ റയല്‍ മാഡ്രിഡ് കരാര്‍ കഴിഞ്ഞ ശേഷം 2024 ജൂണ്‍ മുതല്‍ ആഞ്ചലോട്ടി ബ്രസീല്‍ പരിശീലകൻ ആയി സ്ഥാനം ഏറ്റെടുക്കും.ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷൻ പ്രസിഡന്റ് എഡ്നാല്‍ഡോ ഔദ്യോഗികമായി ആഞ്ചലോട്ടിയുടെ വരവ് പ്രഖ്യാപിച്ചു. 2024 ലെ കോപ്പ അമേരിക്ക ആവും ആഞ്ചലോട്ടി ബ്രസീലിനെ പരിശീലിപ്പിക്കുന്ന ആദ്യ ടൂര്‍ണമെന്റ്. 2026 ലോകകപ്പ് തന്നെയാവും ആഞ്ചലോട്ടിയുടെ ലക്ഷ്യം. അതേസമയം റയല്‍ മാഡ്രിഡ് ആരെ പുതിയ പരിശീലകൻ ആക്കും എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല.
ബ്രസീല്‍ ഇനി ഡോണ്‍ കാര്‍ലോക്ക് കീഴില്‍, ആഞ്ചലോട്ടി ബ്രസീല്‍ പരിശീലകന്‍ ആവും
