രാജ്യത്ത് പാൻ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ടതിന്റെ കാലാവധി 2023 ജൂണ്‍ 30-ന് അവസാനിച്ചിരുന്നു.തിയതി കഴിഞ്ഞിട്ടും ഇവ ബന്ധിപ്പിക്കാത്തവരുടെ പാൻ കാര്‍ഡുകള്‍ ജൂലൈ 1 മുതല്‍ പ്രവര്‍ത്തനരഹിതമാകും എന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിങ്ങളുടെ പാൻ പ്രവര്‍ത്തനരഹിതമായോ ആയെങ്കില്‍ ഇവ എങ്ങനെ വീണ്ടെടുക്കാമെന്ന് പരിശോധിക്കാം.
പ്രവര്‍ത്തനരഹിതമായ പാൻ കാര്‍ഡുകള്‍ എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കാം എന്ന് സെൻട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (CBDT) 2023 മാര്‍ച്ച് 28ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി വ്യക്തികള്‍ അവരുടെ ആധാര്‍ പാൻ വിവരങ്ങള്‍ നിയുക്ത അതോറിറ്റിയെ അറിയിക്കുക. ഇതിനോടൊപ്പം 1,000 രൂപയും ഫീസ് ആയി നല്‍കണം തുടര്‍ന്ന് 30 ദിവസത്തിനുള്ളില്‍ നിങ്ങളുടെ പാൻ കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാം.
പാന്‍കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമായോ? വീണ്ടെടുക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
