27 C
Trivandrum
Wednesday, October 4, 2023

സംസ്ഥാനത്ത് ഇടമുറിയാതെ വ്യാപക മഴ; വിവിധ ജില്ലകളില്‍ കനത്ത നാശനഷ്ടം

Must read

സംസ്ഥാനത്ത് ഇടമുറിയാതെ പരക്കെ മഴ പെയ്യുന്നതിനെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ കനത്ത നാശനഷ്ടം. ജില്ലകളില്‍ പലസ്ഥലത്തും റോഡില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെടുന്ന സ്ഥിതിയുണ്ടായി. ശക്തമായ കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു. കുട്ടനാട്ടില്‍ മടവീഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ആലപ്പുഴ കുട്ടനാട്ടില്‍ അഞ്ചിടത്ത് ജലനിരപ്പ് അപകട നിലയിലാണ്. നെടുമുടി, പള്ളാത്തുരുത്തി, കാവാലം, മങ്കൊമ്ബ് , ചമ്ബക്കുളം എന്നിവിടങ്ങളിലാണ് ജല നിരപ്പുയര്‍ന്നത്. ചമ്ബക്കുളം ഇളമ്ബാടം മാനംകേരി പാടത്ത് മട വീഴ്ചയുണ്ടായി. കിഴക്കന്‍ വെള്ളം ഇരച്ചെത്തി. 350 ഓളം വീടുകളിലേക്ക് വെള്ളം കയറുന്നു. രണ്ടുദിവസത്തിനുള്ളില്‍ വിതയ്ക്കാന്‍ ഒരുങ്ങിയിരുന്ന പാടത്താണ് വെള്ളം കയറിയത്.

പാലക്കാട് അട്ടപ്പാടിയില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. ഇന്നലെ മരം വീണ് 33കെവി ലൈന്‍ പൊട്ടിയിരുന്നു. ഇതോടെയാണ് അട്ടപ്പാടി മേഖല പൂര്‍ണ്ണമായി ഇരുട്ടിലായത്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article