26 C
Trivandrum
Friday, September 22, 2023

ട്രന്റിങായി മെറ്റ ത്രെഡ്‌സ് ; 7 മണിക്കൂറിനകം ഒരുകോടി ഉപയോക്താക്കള്‍, 11 വര്‍ഷങ്ങള്‍ക്ക് ശേഷം

Must read

മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സാണ് ഇപ്പോഴത്തെ ട്രെന്റിങ്.ഏഴ് മണിക്കൂറിനുള്ളില്‍ ഒരു കോടി ആളുകളാണ് ത്രെഡ്‌സില്‍ സൈന്‍ ഇന്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ ത്രെഡ്‌സില്‍ 20 ലക്ഷം പേര്‍ എത്തിയെന്ന് മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്നാണ് ത്രെഡ്‌സ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡിലും ആപ്പിളിലും ത്രെഡ്‌സ് ആപ്പ് ലഭ്യമാണ്.

ട്വിറ്ററിനെപ്പോലെ ത്രെഡ്‌സിലും വാക്കുകള്‍ക്കാണ് പ്രാധാന്യം. ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമാണിത്. ലളിതമായ ഡിസൈനാണ് ത്രെഡിസിന്റേത്. പ്രൊഫൈല്‍, സെര്‍ച്ച്‌, ന്യൂ ത്രെഡ്‌സ്,ആക്റ്റിവിറ്റി (റിപ്ലെ, മെന്‍ഷന്‍ തുടങ്ങിയവ), എന്നിവയാണുള്ളത്.

അടുത്തിടെയായി ജനപ്രിയ പ്ലാറ്റ്‌ഫോം ആയ ട്വിറ്റര്‍ വലിയ പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പോസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തിയതും പണമിടാക്കി തുടങ്ങിയതുമൊക്കെ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റേയും ജനപ്രീതി ത്രെഡ്‌സ് ഗുണം ചെയ്തുവെന്നും അത് പ്രത്യക്ഷത്തില്‍ ഇലോണ്‍ മസ്‌കിന്റെ ട്വിറ്ററിന് തിരിച്ചടിയാണെന്നും ടെക് ലോകം വിലയിരുത്തുന്നു.

നിലവില്‍ ഫേസ്ബുക്ക് അക്കൌണ്ടോ, ഇന്‍സ്റ്റ അക്കൌണ്ടോ ഉള്ളവര്‍ക്ക് എളുപ്പത്തില്‍ ത്രെഡ്‌സില്‍ അക്കൌണ്ട് ആരംഭിക്കാം. അതിനാല്‍ തന്നെ തുടക്കത്തില്‍ യൂസര്‍മാരെ ലഭിക്കാനുള്ള പ്രതിസന്ധിയൊന്നും മെറ്റയുടെ കീഴിലെ ഈ പുതിയ പ്രൊഡക്ടിന് ഉണ്ടാകില്ല.

11 വര്‍ഷത്തിന് ശേഷമാണ് സക്കര്‍ബര്‍ഗ് ട്വിറ്ററില്‍ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടു. രണ്ടു സ്‌പൈഡര്‍മാന്‍മാര്‍ പരസ്പരം കൈ ചൂണ്ടി നില്‍ക്കുന്ന വളരെ പ്രശസ്തമായ ചിത്രമാണ് സക്കര്‍ബര്‍ഗ് ട്വീറ്റ് ചെയ്തത്. ക്യാപ്ഷന്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. ശരിക്കും ട്വിറ്ററിന് ഒരു മുന്നറിയിപ്പാണ് ഈ ട്വീറ്റ് എന്നാണ് വിലയിരുത്തല്‍.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article