ന്യൂഡല്‍ഹി: ആര്‍ട്ടിസ്റ്റ് നമ്ബൂതിരിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീ കെ എം വാസുദേവൻ നമ്ബൂതിരി ജി തന്റെ ഐതിഹാസികമായ കലാസൃഷ്ടിയിലൂടെ ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കെ എം വാസുദേവൻ നമ്ബൂതിരി ജി തന്റെ ഐതിഹാസികമായ കലാസൃഷ്ടിയിലൂടെ ഓര്‍മ്മിക്കപ്പെടും. ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട വശങ്ങള്‍ ജനകീയമാക്കാനുള്ള അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകതയ്‌ക്കും പരിശ്രമങ്ങള്‍ക്കും അദ്ദേഹം പരക്കെ ആദരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്നു. ദുഃഖത്തിന്റെ ഈ വേളയില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ്. ഓം ശാന്തി.”- എന്ന് അനുശോചന സന്ദേശത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനും ആര്‍ട്ടിസ്റ്റ് നമ്ബൂതിരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. ആഖ്യാന ചിത്രരചനാരംഗത്ത് തനതായ ശൈലിയോടെ ആചാര്യസ്ഥാനത്തുനിന്ന പ്രതിഭാശാലിയാണ് ആര്‍ട്ടിസ്റ്റ് നമ്ബൂതിരി. വിവിധങ്ങളായ സര്‍ഗസാഹിത്യ സൃഷ്ടികളുടെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സില്‍ എല്ലാ കാലത്തേക്കുമായി പതിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനാതന്ത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍ട്ടിസ്റ്റ് നമ്ബൂതിരിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
