പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീം ഉടമ അലംഗീര്‍ തരീനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.പിഎസ്‌എല്‍ ടീം മുള്‍ട്ടാൻ സുല്‍ത്താൻസിന്റെ ഉടമയാണ്. 63 വയസ്സുകാരനായ അലംഗീര്‍ സൗത്ത് പഞ്ചാബിലെ പ്രധാന വ്യവസായികളില്‍ ഒരാളാണ്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ജലശുദ്ധീകരണ പ്ലാന്റിന്റെ ഉടമ കൂടിയാണ് അലംഗീര്‍. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നു പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുള്‍ട്ടാൻ സുല്‍ത്താൻസ് ടീം സിഇഒ ഹൈദര്‍ അസര്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അലംഗീര്‍ തരീന്റെ മരണത്തില്‍ ദുഃഖമുണ്ടെന്നും കുടുംബത്തെ അനുശോചനം അറിയിക്കുകയാണെന്നും ഹൈദര്‍ അസര്‍ പ്രതികരിച്ചു. പിഎസ്‌എല്‍ ടീം ലഹോര്‍ ക്വാലാൻഡേഴ്സും അലംഗീറിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ടീം ഉടമ അലംഗീര്‍ തരീന്‍ ആത്മഹത്യ ചെയ്തു
