ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ മഴ നാശംവിതക്കുന്ന പശ്ചാത്തലത്തില്‍ കെടുതികള്‍ വിലയിരുത്തുന്നതിന് ഉദ്യോഗസ്ഥരുടെ ഞായറാഴ്ചത്തെ അവധി റദ്ദാക്കി.നിരവധി നഗരങ്ങള്‍ വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. പ്രശ്നബാധിത മേഖലകള്‍ കണ്ടെത്താൻ അവധി റദ്ദാക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ആണ് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയത്.
മേയര്‍ക്കും മന്ത്രിമാര്‍ക്കുമാണ് മഴക്കെടുതി വിലയിരുത്താനുള്ള മേല്‍നോട്ട ചുമതല. വെള്ളപ്പൊക്കത്തിലായ മേഖലകള്‍ ഇന്ന് ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷി സന്ദര്‍ശിക്കും. തിലക് പാലത്തിനടുത്തും അവര്‍ സന്ദര്‍ശനം നടത്തും. ഡല്‍ഹിയില്‍ മഴ തുടരുകയാണ്. 1982നു ശേഷം ആദ്യമായാണ് ഇവിടെ ഇത്രശക്തമായ മഴ ലഭിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു.
ശനിയാഴ്ച ഡല്‍ഹിയില്‍ 126 മി.മി മഴ ലഭിച്ചുവെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. ആകെ ലഭിക്കേണ്ട മഴയുടെ 15 ശതമാനം വെറും 12 മണിക്കൂറില്‍ ലഭിച്ചു. മഴവെള്ളപ്പാച്ചിലില്‍ ജനങ്ങള്‍ ദുരിതത്തിലാണ്. മേയറും മന്ത്രിമാരും പ്രശ്നബാധിത മേഖലകള്‍ കണ്ടെത്തണം. ഉദ്യോഗസ്ഥര്‍ ഞായറാഴ്ചത്തെ അവധി റദ്ദാക്കണം.”-കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
കനത്ത മഴ; ഡല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ ഞായറാഴ്ച അവധി റദ്ദാക്കി; മഴക്കെടുതി വിലയിരുത്താന്‍ മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല
