കേരളത്തിലുള്‍പ്പെടെ സൂപ്പര്‍ഹിറ്റായ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് പിന്നാലെ, കുറഞ്ഞ ടിക്കറ്റ് നിരക്കിലുള്ള വന്ദേ സാധാരണ്‍ ട്രെയിനുകളുമായി ഇന്ത്യൻ റെയില്‍വെ.വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും വന്ദേ ഭാരത് എസി ട്രെയിനുകളുടെത് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണെന്നും, സാധാരണക്കാരെ ഇന്ത്യൻ റെയില്‍വെ കയ്യൊഴിഞ്ഞെന്നുമുള്ള വിമര്‍ശനങ്ങളുയരുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് നോണ്‍ എസി സൗകര്യങ്ങളുള്ള വന്ദേ സാധാരണ്‍ ട്രെയിനുകള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.
വന്ദേഭാരതിന്റെ അതേ വേഗതയില്‍ത്തന്നെ ഓടുമെങ്കിലും നോണ്‍ എസി കംപാര്‍ട്മെന്റുകളാണ് വന്ദേ സാധാരണില്‍ ഉണ്ടായിരിക്കുക. ഏതാനും കോച്ചുകളില്‍ റിസര്‍വേഷൻ സൗകര്യമുണ്ടാകും. 24 കോച്ചുകളാണ് വന്ദേ സാധാരണില്‍ ഉണ്ടാകുക.കൂടുതല്‍ വേഗം കൈവരിക്കാനായി പുഷ് പുള്‍ രീതിയില്‍ മുന്നിലും പിന്നിലും എന്‍ജിന്‍ ഘടിപ്പിച്ചാണ് സര്‍വ്വീസ് നടത്തുക
സാധാരണക്കാരെ കൈവിടില്ല; കുറഞ്ഞ നിരക്കില്‍ അതിവേഗ വന്ദേ സാധാരണ്‍ ട്രെയിനുകളുമായി ഇന്ത്യന്‍ റെയില്‍വെ
