ഇസ്റോയുടെ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്‍റെ കൗണ്ട്ഡൗണ്‍ ഇന്ന് ഉച്ചയ്ക്ക് തുടങ്ങും. ഇരുപത്തിയഞ്ചര മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് തുടങ്ങുക.നാളെ ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാൻ മൂന്ന് കുതിച്ചുയരും. വിക്ഷേപണവുമായി മുന്നോട്ട് പോകാൻ ലോഞ്ച് ഓതറൈസേഷൻ ബോര്‍ഡ് അനുമതി നല്‍കി. ഇസ്റോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് എല്‍വിഎം 3 ആണ് ചന്ദ്രയാൻ മൂന്നിനെ ബഹിരാകാശത്ത് എത്തിക്കുന്നത്
ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്‍റെ കൗണ്ട് ഡൗണ്‍ ഇന്ന്; വിക്ഷേപണം നാളെ ശ്രീഹരിക്കോട്ടയില്‍ നിന്ന്
