കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരം സഹല്‍ അബ്ദുള്‍ സമദ് ക്ലബ് വിട്ടു. സഹദിന്റെ മാറ്റം ക്ലബ് സ്ഥിരീകരിച്ചു.കൊല്‍ക്കത്ത ക്ലബായ മോഹൻ ബഗാനിലേക്കാണ് സഹലിന്റെ മാറ്റമെന്നാണ് സൂചനകള്‍. പകരം പ്രീതം കോട്ടാല്‍ ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഔദ്യോഗികമായി ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നിട്ടില്ല.
സഹലിന് നന്ദി പറഞ്ഞും ആശംസകള്‍ നേര്‍ന്നും കേരള ബ്ലാസ്റ്റേഴ്സ് വീഡിയോയും പങ്കു വെച്ചിട്ടുണ്ട്. 2017 മുതല്‍ ക്ലബ്ബിന്റെ ഭാഗമായിരുന്നു സഹല്‍.
സഹല്‍ ബ്ലാസ്റ്റേഴ്സ് വിട്ടു: സ്ഥിരീകരിച്ച് ക്ലബ്
