26 C
Trivandrum
Tuesday, October 3, 2023

തൃശൂരില്‍ കാട്ടാനയെ തോട്ടത്തില്‍ കുഴിച്ചുമൂടിയ നിലയില്‍; കൊലപ്പെടുത്തിയതെന്ന് സംശയം

Must read

മുള്ളൂര്‍ക്കരയില്‍ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കുഴിച്ചുമൂടിയതായി കണ്ടെത്തി. മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിലാണ് ആനയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.മച്ചാട് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങള്‍ കളണ്ടത്തിയത്. ജഡത്തിന് കുറെ ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. ആനയുടെ ഒരു കൊമ്ബ് നഷ്ടമായിട്ടുണ്ട്.മുറിച്ചെടുത്തതാണെന്ന് കരുതുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാവിലെ പരിശോധന നടത്തിയത്. കേസില്‍ നിരവധി പ്രതികള്‍ ഉണ്ടെന്നാണ് സൂചന. തോട്ടമുടമ റോയ് ഒളിവിലാണ്.

പറമ്ബില്‍ വന്യജീവികള്‍ കടക്കാതിരിക്കാൻ സ്ഥാപിച്ച വൈദ്യതി വേലയില്‍നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് സൂചന. വനംവകുപ്പിനെ അറിയിക്കാതെ ഷോക്കേറ്റു ചരിഞ്ഞ ആനയെ കുഴിച്ചു മൂടുകയായിരുന്നു. സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article