ജപ്പാൻ ബഹിരാകാശ ഏജൻസിയായ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയ്‌ക്ക് തിരിച്ചടി. ഏജൻസി പുതിതായി വിക്ഷേപിച്ച റോക്കറ്റ് പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്.ബഹിരാകാശ ഏജൻസിയിലെ ഒരു ഉദ്യോഗസ്ഥൻ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. പരീക്ഷണത്തിനിടെ ആയിരുന്നു റോക്കറ്റിന്റെ എഞ്ചിൻ പൊട്ടിത്തെറിച്ചതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കുപറ്റിയിട്ടില്ലെന്ന് ക്യോഡോ വാര്‍ത്താ ഏജൻസി അറിയിച്ചു. രണ്ടാംഘട്ട എഞ്ചിൻ പരീണത്തിനിടെയായിരുന്നു അപകടം.
എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി പറയുന്നതനുസരിച്ച്, വര്‍ദ്ധിച്ചുവരുന്ന ഉപഗ്രഹ വിക്ഷേപണ വിപണിയില്‍ രാജ്യത്തിന്റെ മത്സരശേഷി വര്‍ദ്ധിപ്പിക്കാനായി എപ്സിലോണ്‍ ശ്രേണിയുടെ പിൻഗാമിയായി നിര്‍മ്മിച്ച അകിത പ്രിഫെക്ചറിലെ നോഷിറോ ടെസ്റ്റിംഗ് സെന്റര്‍ എപ്സിലോണ്‍ എസ് വികസിപ്പിച്ചിരുന്നു. ഈ പരമ്ബരയില്‍ 2013-ല്‍ ആദ്യമായി വിക്ഷേപിച്ച റോക്കറ്റും പൊട്ടിത്തെറിച്ചിരുന്നു. എന്നാല്‍ എക്‌സിലോണ്‍- 6 ന് മുൻപ് അഞ്ച് മോഡലുകള്‍ വിജയകരമായി വിക്ഷേപിച്ചിരുന്നു.
ജപ്പാന്റെ പരീക്ഷണ ദൗത്യം പരാജയം; വിക്ഷേപണത്തിനിടെ റോക്കറ്റ് പൊട്ടിത്തെറിച്ചു
