വിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്തിടെയാണ് പ്രഖ്യാപിച്ചത്.നിവിന്‍ പോളി അവതരിപ്പിച്ച എസ്‌ഐ ബിജു പൗലോസിന്റെ തിരിച്ചുവരവായിരിക്കും ചിത്രം. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ഗംഭീര പ്രകടനമായിരുന്നു ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് നിവിന്‍ പോളി.
ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടിക്കൊണ്ട് കാസ്റ്റിങ് കോള്‍ പങ്കുവച്ചിരിക്കുകയാണ് നിവിന്‍ പോളി. സിനിമയില്‍ ഇതുവരെ മുഖം കാണാക്കാത്തവരെയാണ് തേടുന്നത്. വെള്ളിവെളിച്ചത്തില്‍ വരാതെ ഒളിച്ചു കഴിയുന്ന അഭിനയ കേഡികളേയും റൗഡികളേയും ഡീസികളെയും തിരയുന്നു. സ്വയം കണ്ടെത്തുന്നവര്‍ ചിത്രങ്ങള്‍ സഹിതം ബന്ധപ്പെടണം എന്നാണ് കാസ്റ്റിങ് കോളില്‍ പറയുന്നത്.
അഭിനയ കേഡികളേയും റൗഡികളേയും തേടുന്നു, ആക്ഷന്‍ ഹീറോ ബിജു 2വിലേക്ക് അവസരം; കാസ്റ്റിങ് കോളുമായി നിവിന്‍ പോളി
