കേരള ബ്ലാസ്റ്റേഴ്‌സിലെ പത്താം നമ്ബര്‍ ജേഴ്‌സിയ്ക്ക് പുതിയ അവകാശി. ടീമിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന ഉറുഗ്വൻ മിഡ്ഫീല്‍ഡര്‍ അഡ്രിയാൻ നിക്കോളസ് ലൂണയ്ക്കാണ് പത്താം നമ്ബര്‍ ജേഴ്‌സി നല്‍കിയിരിക്കുന്നത്.കഴിഞ്ഞ സീസണുകളില്‍ ഈ ജേഴ്‌സിയണിയാറുള്ള ഹര്‍മൻജ്യോത് ഖബ്ര ഈയിടെ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയിലേക്ക് കൂടുമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് 20ാം നമ്ബര്‍ ജേഴ്‌സിയണിഞ്ഞിരുന്ന ലൂണയ്ക്ക് പുതിയ നമ്ബര്‍ നല്‍കിയത്.
ഏഴാം നമ്ബര്‍ ജേഴ്‌സിയ്ക്കും പുതിയ അവകാശിയായിട്ടുണ്ട്. മലയാളി താരം കെപി രാഹുലിന് ഈ ജേഴ്‌സി നല്‍കിയത്. നേരത്തെ 17ാം നമ്ബറിലാണ് താരം കളിച്ചിരുന്നത്. 2022-23 സീസണിന്റെ ജനുവരി ട്രാൻസ്ഫര്‍ വിൻഡോയില്‍ മോഹൻ ബഗാനില്‍ ചേര്‍ന്ന പ്യൂട്ടിയയാണ് ഏഴാം നമ്ബറില്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ചിരുന്നത്.
അതേസമയം, മറ്റൊരു മലയാളി താരം നിഹാല്‍ സുധീഷ് 77ാം നമ്ബര്‍ ജേഴ്‌സിയില്‍ കളിക്കും. നേരത്തെ 28ാം നമ്ബറിലാണ് ഇറങ്ങിയിരുന്നത്. ഉക്രൈൻ മിഡ്ഫീല്‍ഡര്‍ ഇവാൻ കലിയുഷ്‌നിയായിരുന്നു 77ാം നമ്ബര്‍ ജേഴ്‌സിയണിഞ്ഞിരുന്നത്. താരവും ടീം വിട്ടിരിക്കുകയാണ്.
2023-24 സീസണിലേക്ക് ടീം ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ പല താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുകയും വിടുകയും ചെയ്യുകയാണ്. ടീമിന്റെ മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുസമദ് മോഹൻ ബംഗാനിലേക്ക് മാറിയിരുന്നു. ഗോള്‍കീപ്പര്‍ പ്രഭ്‌സുഖൻ സിംഗ് ഗില്ലും ടീം വിട്ടു. ഈസ്റ്റ് ബംഗാളിലേക്കാണ് താരം മാറിയത്.
ബ്ലാസ്‌റ്റേഴ്‌സില്‍ പത്താം നമ്ബറിന് പുതിയ അവകാശി
