ഈ നിരയിലേക്ക് വീണ്ടുമൊരു സിനിമ കൂടി എത്തുകയാണ്. ഗൗതം വസുദേവ് മേനോൻ ഒരുക്കിയ സൂര്യ ചിത്രം വാരണം ആയിരമാണ് റീ റിലീസിന് എത്തുന്നത്.
2008ല്‍ ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രത്തില്‍ അച്ഛൻ കൃഷ്ണൻ, മകൻ സൂര്യ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് സൂര്യ അവതരിപ്പിച്ചത്. സിമ്രാൻ, സമീറ റെഡ്ഡി, ദിവ്യ സ്പന്ദന തുടങ്ങിയവര്‍ ചിത്രത്തില്‍ നായികമാരായി. ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഏറെ ആരാധകരെ സ്വന്തമാക്കിയതെങ്കിലും റീ റിലീസിന് തമിഴ് വേര്‍ഷനല്ല എത്തുന്നത്. സൂര്യ സണ്‍ ഓഫ് കൃഷ്ണൻ എന്ന പേരില്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് എത്തുന്നത്.
ഇന്ത്യക്ക് പുറമെ യുഎസിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. യുഎസ്സില്‍ ജൂലൈ 19നും ഇന്ത്യയില്‍ 21നുമാണ് ചിത്രത്തിൻറെ റീ റിലീസ്. ഇതോടനുബന്ധിച്ച് 3.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ട്രെയ്‍ലറും അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
വാരണം ആയിരം വീണ്ടും തിയറ്ററില്‍ കാണാം; സൂര്യ ചിത്രം റീ റിലീസിന്, തിയതി പുറത്തുവിട്ടു
