റോക്കറ്റ് വേഗത്തില്‍ കുതിക്കുന്ന പച്ചക്കറി വില അടുക്കളയുടെ താളം തെറ്റിക്കുന്നു. തക്കാളിയുടെയും ഇഞ്ചിയുടെയും കൊച്ചുള്ളിയുടെയും വില കേട്ടാല്‍ ഞെട്ടും.ഇഞ്ചി വില കിലോയ്ക്ക് 200 കഴിഞ്ഞപ്പോള്‍ തക്കാളിയും കൊച്ചുള്ളിയും 200ലേക്ക് നീങ്ങുകയാണ്. നാരങ്ങ, ബീൻസ്, പച്ച മുളക് എന്നിവയുടെ വിലയും സെഞ്ച്വറിക്കരികിലായി. തക്കാളിക്ക് ഇടയ്ക്കിടെ വിലകൂടാറുണ്ടെങ്കിലും കൊച്ചുള്ളി, പച്ചമുളക് എന്നിവയ്ക്ക് ഇത്രയും വില ആദ്യമായായിട്ടാണെന്ന് കച്ചവടക്കാര്‍ പറയുന്നു. മുൻപ് ഒരു ബോക്‌സ് തക്കാളിക്ക് 400-500 രൂപയായിരുന്നു ഹോള്‍സെയില്‍ വില. നിലവില്‍ 2000- 3000 രൂപയിലെത്തി നില്‍ക്കുന്നു. കാലാവസ്ഥ വൃതിയാനവും ഉത്തരേന്ത്യയിലുണ്ടായ പ്രളയവും മൂലം പച്ചക്കറികളുടെ വരവ് കുറഞ്ഞതാണ് വിലവര്‍ദ്ധനയ്ക്ക് കാരണമായത്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ തക്കാളി ഉത്പാദിപ്പിക്കുന്ന കോലാറില്‍പ്പോലും തക്കാളിക്ക് പൊന്നുംവിലയാണ്.
ഇത്തവണ ഓണത്തിനും ഇതേ വിലനിലവാരം ആയിരിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.
അതേസമയം സവാള, കുമ്ബളങ്ങ തുടങ്ങിയവയുടെ വില കിലോയ്ക്ക് 30ല്‍ താഴെയാണ്. മുൻപ് 100രൂപ കിറ്റില്‍ നാല് കിലോ പച്ചക്കറി ലഭിച്ചിരുന്നു. ഇപ്പോള്‍ രണ്ടരകിലോ തൂക്കമുള്ള കിറ്റാണ് 100 രൂപയ്ക്ക് നല്‍കുന്നത്.
റോക്കറ്റ് വേഗത്തില്‍ കുതിക്കുന്ന പച്ചക്കറി വില
