സര്‍വകലാശാലകളിലും സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലും പഞ്ചിങ് നിര്‍ബന്ധമാക്കുന്നു. ഓഗസ്റ്റ് ഒന്ന് മുതലാണ് പഞ്ചിങ് നിര്‍ബന്ധമാക്കുന്നത്.ഹാജര്‍ ശമ്ബളവുമായി ബന്ധിപ്പിക്കും. അനധികൃതമായി ഹാജരാകാത്തവര്‍ക്കും ജോലി സമയം കൃത്യമായി പാലിക്കാത്തവര്‍ക്കും ഓഗസ്റ്റ് ഒന്ന് മുതല്‍ ശമ്ബളം ലഭിക്കാതെ പോകും.
ക്യാമ്ബസുകളില്‍ അധ്യാപകരുടെ സാന്നിധ്യം ആറ് മണിക്കൂര്‍ വേണമെന്നു യുജിസി വ്യവസ്ഥയുണ്ട്. സ്പാര്‍ക്കും പഞ്ചിങും സംയോജിപ്പിച്ചാണ് വ്യവസ്ഥ നടപ്പാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉച്ച ഭക്ഷണ ഇടവേള കൂടി ഉള്‍പ്പെടുത്തിയാണ് കോളജ് അധ്യാപകരുടെ ജോലി സമയം ഏഴ് മണിക്കൂറായി നിശ്ചയിച്ചത്.
അധ്യാപകര്‍ ദിവസം ആറ് മണിക്കൂര്‍ കോളജില്‍ ഹാജരുണ്ടാവണം. ഒരു മണിക്കൂര്‍ ഉച്ചഭക്ഷണ ഇടവേള. പ്രാദേശിക സാഹചര്യമനുസരിച്ച്, രാവിലെ ഒമ്ബത് മുതല്‍ വൈകീട്ട് നാല് വരെ, ഒമ്ബതര മുതല്‍ നാലര വരെ, പത്ത് മുതല്‍ അഞ്ച് വരെ എന്നീ സമയക്രമം പാലിക്കാം. സമയക്രമം അതതു സര്‍വകലാശാലയെ അറിയിക്കണം. പഞ്ചിങ്ങിലെ സമയക്കുറവ് കാഷ്വല്‍ ലീവായി കണക്കാക്കും. ഇവയാണ് നിര്‍ദ്ദേശങ്ങള്‍.
കൃത്യ സമയം പാലിച്ചില്ലെങ്കില്‍ ശമ്ബളം പോകും; സര്‍വകലാശാലകളിലും കോളജുകളിലും ഓഗസ്റ്റ് ഒന്ന് മുതല്‍ പഞ്ചിങ് നിര്‍ബന്ധം
