ഡീസല്‍വില വര്‍ധനമൂലമുള്ള നഷ്ടം കുറയ്ക്കാൻ, ലാഭകരമല്ലാത്ത സര്‍വീസുകളുടെ കണക്കെടുപ്പ് കെ.എസ്.ആര്‍.ടി.സി. തുടങ്ങി.യാത്രക്കാരും വരുമാനവും കുറവുള്ള സര്‍വീസുകള്‍ കണ്ടെത്തി അവ നിര്‍ത്തലാക്കാനാണ് ആലോചന. നഷ്ടത്തിലോടുന്ന ബസുകളുടെ കണക്ക്, യൂണിറ്റ് അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. സര്‍വീസുകള്‍ വരുമാനാടിസ്ഥാനത്തില്‍മാത്രം ഓടിച്ച് നഷ്ടം പരമാവധി കുറയ്ക്കാനാണ് ആലോചന.
4700 ബസുകളാണ് ഇപ്പോള്‍ ഓടിക്കുന്നത്. ഏഴുകോടി രൂപവരെ വരുമാനമുണ്ട്. നേരത്തേ 18 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തിയപ്പോള്‍ ലഭിച്ചിരുന്ന വരുമാനം ഇപ്പോള്‍ 14 ലക്ഷം കിലോമീറ്റര്‍ ഓടിക്കുമ്ബോള്‍ കിട്ടുന്നുണ്ട്. 22 ലക്ഷം യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ യാത്രചെയ്യുന്നു. 42,000 ജീവനക്കാരുണ്ടായിരുന്നത് ഇപ്പോള്‍ 25,000 ആയി കുറഞ്ഞു. ശമ്ബളയിനത്തില്‍ മാറ്റിവയ്ക്കേണ്ട തുകയിലും കുറവുവന്നു.
സമാന്തര സര്‍വീസുകളും സ്വകാര്യ ബസുകള്‍ നടത്തിയിരുന്ന അനധികൃത ദീര്‍ഘദൂര സര്‍വീസുകളും ഒഴിവാക്കാനായതും കോര്‍പ്പറേഷന് നേട്ടമായി. യാത്രക്കാര്‍ ധാരാളമുള്ള, സമാന്തര സര്‍വീസുകള്‍ ഉണ്ടായിരുന്നയിടങ്ങളില്‍ കൂടുതല്‍ ബസുകള്‍ ഓടിക്കും
തിരക്കുള്ള റൂട്ടില്‍ കൂടുതല്‍ സര്‍വീസ്, നഷ്ടമുള്ള റൂട്ടുകള്‍ നിര്‍ത്തും; പരിഷ്‌കാരവുമായി KSRTC
