2023 സെപ്റ്റംബര്‍ 20 മുതല്‍ 24 വരെ കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്ലോബല്‍ ട്രേഡ് എക്‌സ്‌പോ 2023-ലേക്ക് ഞങ്ങള്‍ നിങ്ങളെ വിനയപൂര്‍വ്വം ക്ഷണിക്കുന്നു.കോലഞ്ചേരി ഏരിയ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (KAPS) ഇൻഡോ ട്രാൻസ്‌വേള്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് (ITCC) യും, ബിസിനസ് കേരളയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ട്രേഡ് എക്‌സ്‌പോ, ഏകീകൃത വളര്‍ച്ചയ്ക്കായി ഒത്തുചേരുന്ന നൂറുകണക്കിന് ആഗോള ബിസിനസുകളെ ഉള്‍ക്കൊള്ളുന്നു.എല്ലാത്തരം ബിസിനസുകള്‍ക്കും നൂതന ആശയങ്ങള്‍ പങ്കുവയ്ക്കാനും, അവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനും അനുയോജ്യമായ ഒരു പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നു. മടങ്ങിവരുന്ന പ്രവാസികളെ ഒരുമിച്ച് കൊണ്ടുവന്ന് ഇവിടെ പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാൻ അവരെ സഹായിച്ചുകൊണ്ട് അവരുടെ ജീവിതത്തെ ഉയര്‍ത്തുകയാണ് എക്‌സ്‌പോയുടെ പ്രധാന ലക്ഷ്യം.
ഗ്ലോബല്‍ ട്രേഡ് എക്‌സ്‌പോയില്‍ ഇന്റര്‍നാഷണല്‍ ബി2ബി ബിസിനസ് സ്റ്റാളുകള്‍, ബിസിനസ് സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍, ബിസിനസ് പരിശീലനം, പ്രോജക്‌റ്റ് അവതരണം, ബിസിനസ് എക്‌സലൻസ് അവാര്‍ഡുകള്‍, എന്റര്‍ടൈൻമെന്റ് ഷോ, പ്രോപ്പര്‍ട്ടി ഷോ, 100 വ്‌ലോഗേഴ്‌സ് മീറ്റ്‌അപ്പ് എന്നിവയും അതിലേറെയും പരിപാടികള്‍ നിങ്ങളെ കാത്തിരിക്കുന്നു.
ഗ്ലോബല്‍ ട്രേഡ് എക്‌സ്‌പോ 2023 സെപ്തംബര്‍ 20 മുതല്‍ കൊച്ചിയില്‍
