LOCAL NEWS
രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലപാതകം;എല്ലാ പ്രതികൾക്കും വധശിക്ഷ
ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും വധ ശിക്ഷ. ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20 ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചിരുന്നു.
കേസിലെ ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.2021 ഡിസംബര്‍ 19നാണ് രണ്‍ജിത്ത് ശ്രീനിവാസന് കൊല്ലപ്പെടുന്നത്.
ഇതിന് പിന്നാലെ ഒരു മാസം പ്രതികള്‍ക്കായുള്ള അന്വേഷണം നടന്നു. ആലപ്പുഴ ഡിവൈഎസ്പി എന്‍ ആര് ജയരാജിന്റെ നേതൃത്വത്തില്‍ കേസില്‍ ഉള്‍പ്പെട്ട 35 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. 90 ദിവസത്തിനുള്ളില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള 15 കുറ്റവാളികളെയും പ്രതിയാക്കി ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു.
വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികള്‍ മേല്‍ കോടതിയെ സമീപിച്ചതോടെ നടപ്പടികള് നീണ്ടുപ്പോവുകയായിരുന്നു. പിന്നീടാണ് നടപടികളും വിചാരണയും പൂര്‍ത്തിയാക്കി കഴിഞ്ഞ ഡിസംബര്‍ 15ന് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്.ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികളും കുറ്റക്കാരാണെന്നും കൊലപാതകത്തിലും ഗൂഡാലോചനയിലും ഒരുപോലെ പങ്കുള്ളവരാണെന്നും ഈ മാസം 20ന് ജഡ്ജി വിജി ശ്രീദേവി വിധി പ്രഖ്യാപിച്ചു.
25 ന് ശിക്ഷാവിധിയില്‍ പ്രതികള്‍ക്ക് പറയാനുള്ളത് കൂടി കേട്ടിരുന്നു. ഇതിനുശേഷമാണ് ഇന്ന് കോടതി അന്തിമ ശിക്ഷാ വിധി പ്രഖ്യാപിച്ചത്. കൊലപാതകത്തിന് പുറമെ ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, വീട്ടില്‍ അതിക്രമിച്ച് കടന്നു കയറല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം ഐപിസി 449, 447, 506(2), 324, 323, 341, 201വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.
LOCAL NEWS
ട്രാക്കില്‍ കെട്ടിപ്പിടിച്ചു നിന്നു; കൊല്ലത്ത് ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു
കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ് ഇരുവരും മരിച്ചത്.
റെയിൽവെ ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവതിയും യുവാവും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിൽക്കുകയായിരുന്നുവെന്നും ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലിൽവെച്ച് വൈകുന്നേരം 5.30നായിരുന്നു അപകടം ഉണ്ടായത്.
റെയിൽ ട്രാക്കിന് സമീപത്തുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് കിളികൊല്ലൂർ പൊലീസ് സംഭസ്ഥലത്തെത്തി. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിയിരുന്നു. കൊല്ലപ്പെട്ടത് കമിതാക്കളാണെന്ന് സംശയിക്കുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് അതുവഴി വന്ന കോട്ടയം എക്സപ്രസ് അരമണിക്കൂറോളം പിടിച്ചിട്ടു.
LOCAL NEWS
കോഴിക്കോട് ആംബുലന്‍സിന് തീ പിടിച്ചു; രോഗി വെന്തു മരിച്ചു
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ആംബുലന്‍സിന് തീപിടിച്ച് രോഗി വെന്തു മരിച്ചു.
മൊടക്കല്ലൂര്‍ മൊബൈല്‍ യൂണിറ്റിന്റെ ആംബുലന്‍സ് ആണ് ട്രാന്‍സ്ഫോമറില്‍ ഇടിച്ച് കത്തിയത്. നാദാപുരം സ്വദേശി സുലോചന(56) ആണ് മരിച്ചത്.
പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. നാദാപുരത്ത് നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗി സഞ്ചരിച്ച ആംബുലന്‍സാണ് കത്തിയത്.
പുതിയപാലത്ത് വെച്ച് നിയന്ത്രണം വിട്ട ആംബുലന്‍സ് ട്രാന്‍സ്ഫോറിലേക്കും സമീപത്തെ കടയിലേക്കും ഇടിച്ചുകയറുകയായിരുന്നു.
ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചന സംഭവസ്ഥലത്ത് വെച്ച് തന്നെ പൊള്ളലേറ്റ് മരിച്ചിരുന്നു.
ആംബുലന്‍സിലുണ്ടായിരുന്ന മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
LOCAL NEWS
മൂവാറ്റുപുഴയിൽ എട്ട് പേരെ അക്രമിച്ച വളര്‍ത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ എട്ട് പേരെ അക്രമിച്ച വളര്‍ത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
നായ ഇന്നലെ ചത്തിരുന്നു. ഇതിനുപിന്നാലെ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇന്ന് വൈകിട്ട് മൂവാറ്റപുഴ നഗരസഭയില്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നു.
നായയുടെ കടിയേറ്റവര്‍ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു. കടിയേറ്റവര്‍ക്ക് ഇതിനോടകം രണ്ടു തവണ വാക്സിനേഷൻ നല്‍കിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ കടിയേറ്റവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. കൗണ്‍സില്‍ യോഗത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു.
-
NEWS12 months ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS9 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS10 months ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS10 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS7 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS12 months ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്