Connect with us

LOCAL NEWS

സോക്സിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി

Published

on

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വസോക്സിനുള്ളിൽ കുഴമ്പ് രൂപത്തിലും ആഭരണങ്ങളാക്കിയും സ്വർണ്ണം കടത്താൻ ശ്രമിച്ച യുവതിയെ പിടികൂടി.

കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുവതി 14 ലക്ഷം രൂപയുടെ സ്വർണവുമായി കസ്റ്റംസിന്‍റെ എയർ ഇന്‍റലിജൻസ് യൂണിറ്റിന്‍റെ പിടിയിലായത്.

ഇന്നലെ വൈകിട്ട് ഷാർജയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സോക്സിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടുന്നത്.

145.37 ഗ്രാം തൂക്കമുള്ള കുഴമ്പ് പരുവത്തിലുള്ള സ്വർണ്മവും 80.03 ഗ്രാം തൂക്കമുള്ള ആഭരണങ്ങളുമാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് 14,19092 രൂപ വില വരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

മറ്റൊരു സംഭവത്തിൽ ഐ ഫോണിനുള്ളിലെ ഉപതരണങ്ങളുടെ മാതൃകയിൽ സ്വർണ്ണം കടത്താനുള്ള ശ്രമവും കസ്റ്റംസ് കണ്ടെത്തി. അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരനാണ് പിടിയിലായത്.

തമിഴ്നാട് സ്വദേശിയായ യുവാവിനെ കസ്റ്റംസ് ഇന്‍റലിജൻസ് ആണ് അറസ്റ്റ് ചെയ്തത്. ഐ ഫോണിന്‍റെ ചാർജർ, ഇയർപോഡ് ഉള്‍പ്പടെയുള്ളവയുടെ മാതൃകയിലാണ് ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 11.50 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു.

അതിനിടെ ഇന്ന്  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  60 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ക്വാലാലംപൂരിൽ നിന്നും ജിദ്ദയിൽ നിന്നും എത്തിയ രണ്ട് യാത്രക്കാരാണ് പിടിയിലായത്. കളിപ്പാട്ടത്തിൽ ഒളിപ്പിച്ച് കടത്താൻ സ്രമിച്ച സ്വർണ്ണമാണ് പൊക്കിയത്.

ജിദ്ദയിൽ നിന്നും വന്ന ഒരു യാത്രക്കാരനിൽ നിന്നും 140 ഗ്രാം വരുന്ന ഏഴര ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. ആറ് കഷ്ണങ്ങളാക്കി കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ക്വാലാലംപൂരിൽ നിന്നും വന്ന മലേഷ്യൻ സ്വദേശിയും സ്വർണ്ണവുമായി പിടിയിലായി. ഇയാളിൽ നിന്നും  999 ഗ്രാം വരുന്ന രണ്ട് ഗോൾഡ് ചെയിനുകളാണ് പിടിച്ചെടുത്തത്. രണ്ട് പേരിൽ നിന്നായി 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്.

KERALA

കൊല്ലത്ത് മകന്റെ ക്രൂര മർദ്ദനത്തിൽ കിടപ്പുരോഗിയായ അച്ഛൻ മരിച്ചു

Published

on

കൊല്ലം: പരവൂരിൽ മകന്റെ മർദ്ദനമേറ്റ് കിടപ്പുരോഗിയായ അച്ഛൻ മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടിൽ എത്തിയ ശരത്ത് അച്ഛൻ ശശിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി മർദ്ദനമേറ്റ ശശിയെ ബന്ധുക്കളാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കേളേജിലേക്ക് റെഫർ ചെയ്തെങ്കിലും വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടു പോയി. ഇന്നലെ പുലർച്ചെയോടെ ശശി മരിച്ചു. ബന്ധുക്കളുടെ മൊഴിയുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

KERALA

പത്തനംതിട്ടയിൽ കാറിനു തീപിടിച്ചു ; കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ

Published

on

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു. തീയണച്ച ഫയർ ഫോഴ്സ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി.വേങ്ങലിൽ പാടത്തോട് ചേർന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.

തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്. കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. കാർ പൂർണമായും കത്തിയമർന്ന നിലയിലാണ്.അപ്പോഴാണ് തീർത്തും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഒരു പുരുഷൻറെയും സ്ത്രീയുടെയും മൃതദേഹമാണിതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടമരണമാണോയെന്നും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

KERALA

കൺമഷിക്കൂടിന്റെ അടപ്പ് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു

Published

on

മുതലമട (പാലക്കാട): കൺമഷിക്കൂടിന്റെ അടപ്പ് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു. മുതലമട പാപ്പാൻചള്ളയിൽ അജീഷ്-ദീപിക ദമ്ബതികളുടെ മകൾ ഋഷികയാണ് മരിച്ചത്.ബുധനാഴ്ച വൈകീട്ടോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയമിടിപ്പ് കുറഞ്ഞതിനെതുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു.

Continue Reading

Latest

KERALA16 hours ago

കൊല്ലത്ത് മകന്റെ ക്രൂര മർദ്ദനത്തിൽ കിടപ്പുരോഗിയായ അച്ഛൻ മരിച്ചു

കൊല്ലം: പരവൂരിൽ മകന്റെ മർദ്ദനമേറ്റ് കിടപ്പുരോഗിയായ അച്ഛൻ മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടിൽ എത്തിയ ശരത്ത് അച്ഛൻ...

KERALA17 hours ago

മണപ്പുറം തട്ടിപ്പിൽ പ്രതി ധന്യ ഓൺലൈൻ റമ്മിക്ക് അടിമ, പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനും

തൃശൂർ: മണപ്പുറം തട്ടിപ്പ് കേസിലെ പ്രതി ധന്യാ മോഹൻ തട്ടിപ്പ് പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനുമെന്ന് പൊലീസ്. ധന്യ ഓൺലൈൻ റമ്മിക്ക് അടിമയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. 2...

KERALA19 hours ago

പത്തനംതിട്ടയിൽ കാറിനു തീപിടിച്ചു ; കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു. തീയണച്ച ഫയർ ഫോഴ്സ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി.വേങ്ങലിൽ പാടത്തോട് ചേർന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം....

KERALA22 hours ago

കൺമഷിക്കൂടിന്റെ അടപ്പ് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു

മുതലമട (പാലക്കാട): കൺമഷിക്കൂടിന്റെ അടപ്പ് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു. മുതലമട പാപ്പാൻചള്ളയിൽ അജീഷ്-ദീപിക ദമ്ബതികളുടെ മകൾ ഋഷികയാണ് മരിച്ചത്.ബുധനാഴ്ച വൈകീട്ടോടെ പാലക്കാട്ടെ സ്വകാര്യ...

KERALA22 hours ago

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേരിൽ വൻ തട്ടിപ്പ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൊഴിലധിഷ്ടിത കോഴ്സുകള്‍ നടത്തുന്നുവെന്ന വ്യാജപ്രചാരണത്തില്‍ കുടുങ്ങി വിമാനത്താവളത്തിന് സമീപത്തെ തദ്ദേശ സ്ഥാപനങ്ങള്‍. സിയാലിന്‍റെ പേരില്‍ രണ്ട് യുവാക്കള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയാണ് ജനപ്രതിനിധികളെയടക്കം...

KERALA2 days ago

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലും ഇനി യു പി ഐ വഴി പണമടയ്ക്കാം

തിരുവനന്തപുരം : സർക്കാർ ഓഫീസുകളിലും ഇനി യു പി ഐ വഴി പണമടയ്ക്കാൻ അനുമതി നൽകി ​ധനവകുപ്പ്. ഇപ്പോൾ ഇ-രസീതുകൾ വഴിയാണ് സ്വീകരിക്കുന്നത്. ഇ-രസീതുകൾ പ്രകാരമുള്ള തുക...

KERALA3 days ago

തിരുവനന്തപുരം മംഗലപുരത്ത് കാട്ടുപോത്തിനെ കണ്ടെത്തി

തിരുവനന്തപുരം : മംഗലപുരം തലയ്ക്കോണത്ത് ടെക്നോ സിറ്റിക്ക് സമീപത്തെ പുരയിടങ്ങളിൽ മേഞ്ഞു നടക്കുകയായിരുന്നു കാട്ടുപോത്ത്.ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് വൈകുനേരം ആറരയോടെ പോത്തിനെ കണ്ടത്ആദ്യം...

KERALA3 days ago

അമീബിക് മസ്‌തിഷ്‌ക ജ്വരം: കോഴിക്കോട് 2 കുട്ടികൾ ചികിത്സയിൽ തുടരുന്നു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞ രണ്ടു കുട്ടികള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നു. ഇതില്‍ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററിലാണ്....

KERALA3 days ago

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം: കൃത്യവിലോപം നടത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻ്റ് ചെയ്തു. തോടിന്‍റെ തമ്പാനൂർ ഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ...

KERALA4 days ago

തിരുവനന്തപുരംജില്ലാകളക്ടറായി അനുകുമാരി ചുമതലയേറ്റു

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ കളക്ടറായി അനു കുമാരി ചുമതലയേറ്റു. മുൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പുതിയ കളക്ടർക്ക് ചുമതല കൈമാറി. കേരള സംസ്ഥാന ഐ.ടി...

Trending