Connect with us

LOCAL NEWS

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഭാര്യ മരിച്ചു

Published

on

തിരുവനന്തപുരം: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ഭാര്യ മരിച്ചു. വർക്കല ചാവർകോട് സ്വദേശി ലീല (45) ആണ് മരിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോകൻ ഇപ്പോൾ റിമാൻഡിലാണ്. ഫെബ്രുവരി 26 ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം നടന്നത്. 70 ശതമാനത്തോളം പൊള്ളലേറ്റ ലീല വളരെ ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ ചികിത്സിയിലായിരുന്നു .

ലീലയുടെ ഭർത്താവ് അശോകന് ഒരു വർഷം മുന്നേ സ്ട്രോക്ക് വന്ന് ശരീരം തളർന്നിരുന്നു. ചികിത്സ നടന്നുവെങ്കിലും ഒരു കാലിന് മുടന്ത് സംഭവിച്ചതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു.

ഭാര്യ ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുബം നോക്കിയിരുന്നത്. അവശനായ തന്നെ ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന സംശയവും പേടിയുമാണ് ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സംഭവം നടക്കുമ്പോൾ ലീലയുടെ മകളും ചെറുമകളും വീട്ടിൽ ഉണ്ടായിരുന്നു.

രാത്രി അമ്മയുടെ കരച്ചിൽ കേട്ടെത്തുമ്പോൾ കണ്ടത് മണ്ണെണ്ണയുമായി നിൽക്കുന്ന പിതാവിനെയാണെന്നും അമ്മ മരണ വെപ്രാളത്തിൽ വീട്ടിൽ നിന്ന് ഇറങ്ങി ഓടി മുറ്റത്തു വീഴുകയും താൻ വെള്ളം ഒഴിച്ച് തീ കെടുത്തുകയും ചെയ്തുയെന്നും മകൾ പറഞ്ഞു .

ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി. പൊള്ളലേറ്റ ലീലയെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് അശോകനെ രാത്രി തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മകളുടെ മൊഴി പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

LOCAL NEWS

കഴക്കൂട്ടത്ത് ബിയര്‍ പാലര്‍ലറില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു; രണ്ടു പേര്‍ ഗുരുതരാവസ്ഥ

Published

on

കഴക്കൂട്ടം : കഴക്കൂട്ടത്ത് ബിയര്‍ പാലര്‍ലറില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. രണ്ടു പേരുടെ നില ഗുരുതരം. രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേര്‍ മെഡി. കോളേജിലും ചികിത്സയിലാണ്.

ഒരാള്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.30 നായിരുന്നു ദേശീയ പാതയില്‍ ടെക്‌നോപാര്‍ക്കിന് എതിര്‍വശത്തെ ആ6 (ബി സിക്‌സ് ) ബിയര്‍ പാര്‍ലറിലാണ് സംഭവം.ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടെ നടന്ന അടിപിടിയിലാണ് 5 പേര്‍ക്ക് കുത്തേറ്റത്.

കുത്തേറ്റവരുടെയും കുത്തിയവരുടെയും ക്രിമിനല്‍ പശ്ചാത്തലം പൊലീസ് അന്വേഷിക്കുന്നു.

Continue Reading

LOCAL NEWS

സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ മോഷണം

Published

on

കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചിയിലെ വീട്ടിലാണ് കവർച്ച നടന്നത്.

സ്വർണ വജ്രാഭരണങ്ങൾ നഷ്ടമായി. ഒരു കോടി രൂപയുടെ കവർച്ച നടന്നതായി കരുതുന്നു.

ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആണ് മോഷണം നടന്നിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ഇന്ന് രാവിലെയാണ് മോഷണം നടന്നതായി മനസിലാകുന്നത്.

സ്വർണാഭരണങ്ങൾ, വജ്ര നെക്ലേസ്, വാച്ചുകൾ എന്നിവയടക്കമാണ് മോഷ്ടിച്ചിരിക്കുന്നത്. എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിരലടയാള വിദ​ഗ്ധരടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

Continue Reading

LOCAL NEWS

ഡിഡി ന്യൂസിന് നിറംമാറ്റം; ലോഗോയും എഴുത്തും ഇനി കാവി നിറത്തിൽ

Published

on

ന്യൂഡൽഹി : പ്രസാർ ഭാരതിയുടെ കീഴിലുള്ള ദേശീയ വാർത്താ ചാനൽ ഡിഡി ന്യൂസിന്റെ ലോഗോ ഇനി കാവി നിറത്തിൽ.

രാജ്യമെങ്ങും ജനങ്ങൾ കണ്ടു പരിചയിച്ച ചുവപ്പു നിറത്തിലുള്ള ലോഗോ മാറ്റിയാണു കാവി നിറത്തിലുള്ള ലോഗോ അവതരിപ്പിച്ചിരിക്കുന്നത്.

ന്യൂസ് എന്ന ഹിന്ദിയിലുള്ള എഴുത്തും കാവി നിറത്തിലാണ്.

Continue Reading

Latest

KERALA1 hour ago

പരസ്യ പ്രചാരണം ഇനി മൂന്നുനാള്‍ കൂടി; കേരളത്തിൽ വെള്ളിയാഴ്ച വോട്ടിങ്

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാള്‍ കൂടി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ദേശീയ നേതാക്കള്‍ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട...

LOCAL NEWS16 hours ago

കഴക്കൂട്ടത്ത് ബിയര്‍ പാലര്‍ലറില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു; രണ്ടു പേര്‍ ഗുരുതരാവസ്ഥ

കഴക്കൂട്ടം : കഴക്കൂട്ടത്ത് ബിയര്‍ പാലര്‍ലറില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. രണ്ടു പേരുടെ നില ഗുരുതരം. രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേര്‍ മെഡി. കോളേജിലും...

LOCAL NEWS2 days ago

സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ മോഷണം

കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചിയിലെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണ വജ്രാഭരണങ്ങൾ നഷ്ടമായി. ഒരു കോടി രൂപയുടെ കവർച്ച നടന്നതായി കരുതുന്നു. ഇന്നലെ...

KERALA4 days ago

ഉദയ് ഡബിൾ ഡെക്കർ കേരളത്തിൽ, പരീക്ഷണ ഓട്ടം വിജയം

പാലക്കാട് : ബെംഗളൂരു – കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി റെയിൽവേ അറിയിച്ചു....

LOCAL NEWS4 days ago

ഡിഡി ന്യൂസിന് നിറംമാറ്റം; ലോഗോയും എഴുത്തും ഇനി കാവി നിറത്തിൽ

ന്യൂഡൽഹി : പ്രസാർ ഭാരതിയുടെ കീഴിലുള്ള ദേശീയ വാർത്താ ചാനൽ ഡിഡി ന്യൂസിന്റെ ലോഗോ ഇനി കാവി നിറത്തിൽ. രാജ്യമെങ്ങും ജനങ്ങൾ കണ്ടു പരിചയിച്ച ചുവപ്പു നിറത്തിലുള്ള...

LOCAL NEWS5 days ago

ഫലസ്തീൻ ഐക്യദാർഢ്യ ബാനർ തകർത്ത വിദേശികൾ ; സംഭവത്തിൽ പൊലീസ് കേസെടുത്തു

കൊച്ചി ; ഫോര്‍ട്ട് കൊച്ചിയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബാനര്‍ വിദേശികള്‍ തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു.വിദ്യാര്‍ഥി സംഘടനയായ എസ് ഐ ഒവിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് പൊലീസ്...

KERALA6 days ago

സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ടെന്ന് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് വിവാദ ഉത്തരവിറക്കിയത്. സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന...

KERALA6 days ago

പവന് 54,000 കടന്ന് സ്വർണവില

തിരുവനന്തപുരം ; സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡ് നിരക്കിൽ. 54,000 കടന്നു. ഇന്ന് പവന് 720 വർധിച്ച് പവന് 54,360 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 90...

NEWS6 days ago

നടൻ സല്‍മാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റിൽ

മുംബൈ : ബോളിവുഡ് നടൻ സല്‍മാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്ത് മുംബൈ ക്രൈംബ്രാഞ്ച്.തിങ്കളാഴ്ച അർധരാത്രി ഗുജറാത്തിലെ ഭുജില്‍വെച്ചാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. വെടിവയ്പിനുശേഷം...

LOCAL NEWS7 days ago

വര്‍ക്കലയില്‍ ഓടയിൽ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം

വർക്കല : വർക്കല പുത്തൻചന്തയിൽ ഓടയിൽ നിന്നും മൃതദേഹം കണ്ടെത്തി. വർക്കല പുത്തൻ ചന്തയിലെ സ്വകാര്യ ആശുപത്രിക്ക് മുൻഭാഗത്തുള്ള ഓടയിൽ ആണ് മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ...

Trending