LOCAL NEWS
എസ്എസ്എൽസി പരീക്ഷാ ഡ്യൂട്ടിക്കിടെ അധ്യാപികമാരുടെ ഫോണുകൾ പിടിച്ചെടുത്തു
ആലപ്പുഴ: എസ്എസ്എൽസി പരീക്ഷാ ഡ്യട്ടിക്കെത്തിയ അധ്യാപകരുടെ ഫോണുകൾ പിടിച്ചെടുത്തു. തിരുവനന്തപുരം നെടുമുടിയിലാണ് സംഭവം.
നെടുമുടി എൻഎസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്കിടയിലാണ് സംഭവം. രണ്ട് അധ്യാപികമാരുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണുകളാണ് പിടിച്ചെടുത്തത്.
എസ്.എസ്.എൽ.സി പരീക്ഷയുടെ ഡ്യൂട്ടിക്ക് പോകുന്ന അധ്യാപകർ മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
LOCAL NEWS
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ; രാഹുലിന്റെ അമ്മയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ; രാഹുലിന്റെ അമ്മയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ആൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരാണ് അബോധ അവസ്ഥയിൽ ആയിരുന്ന രാഹുലിന്റെ അമ്മയെ ഓട്ടോയിൽ കയറ്റിയത്.
രാഹുൽ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതോടെയാണ് ഇൻ്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.
ജര്‍മ്മനിയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനി ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തുടക്കമിടും.
LOCAL NEWS
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജര്‍മ്മനിയിൽ
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.
നവ വധുവിനെ പന്തീരാങ്കാവിലെ മർദ്ദിച്ച സമയത്ത് രാഹുലിന്റെ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്താണ് രാജേഷ്. ഇയാളെ ഇന്ന് പോലീസ് വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. രാജേഷിന്റെ ഉൾപ്പെടെ വാട്സ്ആപ്പ് ചാറ്റുകൾ പോലീസ് പരിശോധിച്ചു വരികയാണ്. രാഹുലിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യും.
ഇതിനായി ഇവരോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതോടെയാണ് ഇൻ്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ജര്‍മ്മനിയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനി ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തുടക്കമിടും.
LOCAL NEWS
തിരുവനന്തപുരം പുല്ലുവിളയിൽ കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ
തിരുവനന്തപുരം : കാഞ്ഞിരംകുളം പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ.
വീടിന് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും.
പുല്ലുവിള സ്വദേശി രഞ്ജിത്ത് ഷിജി, ദമ്പതികളുടെ മകൻ രജിനെയാണ് കാണാതായത്. രജിൻ ഭിന്നശേഷിക്കാരൻ ആണ്. ഇന്നലെ വൈകിട്ട് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയ രജിൻ തിരിച്ചുവന്നില്ലെന്നാണ് പരാതി.
അമ്മൂമ്മയോടൊപ്പം ആണ് കുട്ടി കഴിഞ്ഞിരുന്നത്. മാതാവ് കഴിഞ്ഞ ആഴ്ചയാണ് ജോലിക്കായി വിദേശത്തേക്ക് പോയത്.
-
NEWS12 months ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS9 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS10 months ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS10 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS7 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS12 months ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്