Connect with us

LOCAL NEWS

ബസ്സിന് മുകളിൽ ഉറങ്ങാൻ കിടന്നു, താഴെ വീണ് യുവാവിന് ദാരുണാന്ത്യം

Published

on

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിൽ ബസ്സിന് മുകളിൽ ഉറങ്ങാൻ കിടന്നയാൾ താഴെ വീണ് മരിച്ചു. ഊട്ടി സ്വദേശി മനീഷ് (27) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം.

രാത്രി ബൈപ്പാസിൽ നിർത്തിയിട്ട ബസ്സിന് മുകളിലാണ് മനീഷ് ഉറങ്ങാൻ കിടന്നത്. ഉറക്കത്തിൽ താഴെ വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

LOCAL NEWS

ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്’; പാചകവാത ടാങ്കര്‍ മറിഞ്ഞതിൽ മുന്നറിയിപ്പുമായി പൊലീസ്

Published

on

തിരുവനന്തപുരം: മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്. ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശിച്ചു.

ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് കനത്ത മഴയില്‍ ടയര്‍ മണ്ണിലേക്ക് താഴ്ന്ന് പാചക പാതക സിലിണ്ടര്‍ കയറ്റി വന്ന ലോറി മറിഞ്ഞത്. ശക്തമായ മഴയായതിനാല്‍ മണ്ണില്‍ താഴ്ന്ന ടാങ്കര്‍ മറിയുകയായിരുന്നു. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ വഴിതെറ്റി സര്‍വ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്.

കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി. അപകടത്തില്‍ ഡ്രൈവര്‍ നാമക്കല്‍ സ്വദേശി എറ്റിക്കണ്‍ (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

അപകടത്തില്‍പ്പെട്ട ലോറിയില്‍ നിന്നും ഗ്യാസ് മറ്റ് ലോറികളിലക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് പളളിപ്പുറം സിആര്‍പിഎഫ് മുതല്‍ മംഗലപുരം വരെയുള്ള ദേശീയ പാത വഴിയുള്ള ഗതാഗതം നിര്‍ത്തി വച്ച്, വാഹനങ്ങള്‍ മറ്റൊരു വഴിയിലൂടെ തിരിച്ചുവിടുകയാണ്

Continue Reading

LOCAL NEWS

പത്തനംതിട്ടയിൽ കാമുകന്റെ വീടിനും ബൈക്കിനും തീയിട്ട് യുവതിയും ആൺ സുഹൃത്തും ഒടുവിൽ പോലീസിന്റെ പിടിയിൽ

Published

on

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ പെരുമ്ബാറയിൽ കാമുകൻറെ വീടും ബൈക്കും കത്തിച്ച സംഭവത്തിൽ യുവതിയെയും സുഹൃത്തിനെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.

ഫോറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിലാണ് പ്രതികളായ സുനിത, സതീഷ്കുമാർ എന്നിവരെ പെരുനാട് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസെടുക്കേണ്ടെന്ന് രോഗിയായ രാജ്‌കുമാർ തീരുമാനിച്ചതിനാൽ പോലീസ് സ്വമേധയാ കുറ്റകൃത്യം ഏറ്റെടുത്തു.

വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞ് സുനിതയുടെയും രാജ്‌കുമാറിൻറെയും ഭാര്യമാർ ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ടുകൾ. രാജ്കുമാറിനൊപ്പം താമസിക്കാൻ സുനിത ആഗ്രഹിച്ചിരുന്നുവെങ്കിലും അയാൾ റാന്നിയിൽ വാടകയ്ക്ക് താമസം ഒരുക്കിക്കൊടുത്തത് അവരെ അസ്വസ്ഥയാക്കി.

സുനിത അടുത്തിടെ സതീഷ്കുമാറുമായി സൗഹൃദത്തിലായി, രാജ്കുമാർ വീട്ടിലില്ലാത്ത സമയത്താണ് ഇരുവരും കുറ്റകൃത്യം ചെയ്തത്. അകത്ത് കടക്കുന്നതിന് മുമ്ബ് നായയ്ക്ക് ഭക്ഷണം നൽകുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും ചെയ്തു. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന രാജ്‌കുമാറിൻറെ ബൈക്കും കത്തിച്ചു. രാജ്കുമാറിനെതിരെ മന്ത്രവാദിനിയുടെ സേവനം തേടിയെന്ന ആരോപണവും സുനിതയ്ക്കുണ്ട്.

ഒരു മാസം മുൻപുണ്ടായ തീപിടിത്തത്തിൽ രാജ്കുമാറിൻറെ കാർ കത്തി നശിച്ചതായി സംശയിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അന്നും രാജ്കുമാർ പരാതി നൽകിയില്ല. കുറ്റകൃത്യം നടക്കുമ്ബോൾ സുനിതയും സതീഷ്കുമാറും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതായി പരാതിയുണ്ട്.

Continue Reading

LOCAL NEWS

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ; രാഹുലിന്റെ അമ്മയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Published

on

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ; രാഹുലിന്റെ അമ്മയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ആൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരാണ് അബോധ അവസ്ഥയിൽ ആയിരുന്ന രാഹുലിന്റെ അമ്മയെ ഓട്ടോയിൽ കയറ്റിയത്.

രാഹുൽ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതോടെയാണ് ഇൻ്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

ജര്‍മ്മനിയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനി ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തുടക്കമിടും.

Continue Reading

Latest

INTERNATIONAL2 hours ago

ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; പ്രസിഡന്‍റിന്‍റെയും മന്ത്രിയുടെയും മരണം സ്ഥിരീകരിച്ച് ഇറാൻ

ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങള്‍. അപകടത്തില്‍ ഇറാൻ പ്രസിഡന്‍റും വിദേശകാര്യമന്ത്രിയും ഉള്‍പ്പെടെ മരിച്ചെന്ന് ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....

LOCAL NEWS21 hours ago

ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്’; പാചകവാത ടാങ്കര്‍ മറിഞ്ഞതിൽ മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്. ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശിച്ചു. ഇന്ന് വെളുപ്പിന് 4...

LOCAL NEWS2 days ago

പത്തനംതിട്ടയിൽ കാമുകന്റെ വീടിനും ബൈക്കിനും തീയിട്ട് യുവതിയും ആൺ സുഹൃത്തും ഒടുവിൽ പോലീസിന്റെ പിടിയിൽ

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ പെരുമ്ബാറയിൽ കാമുകൻറെ വീടും ബൈക്കും കത്തിച്ച സംഭവത്തിൽ യുവതിയെയും സുഹൃത്തിനെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഫോറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിലാണ് പ്രതികളായ സുനിത,...

LOCAL NEWS3 days ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ; രാഹുലിന്റെ അമ്മയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ; രാഹുലിന്റെ അമ്മയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരാണ് അബോധ അവസ്ഥയിൽ ആയിരുന്ന രാഹുലിന്റെ...

LOCAL NEWS3 days ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജ‍ര്‍മ്മനിയിൽ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് അന്വേഷണ സംഘം  സ്ഥിരീകരിച്ചു. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. നവ വധുവിനെ...

KERALA3 days ago

സംസ്ഥാനത്ത് മഴ കനക്കുന്നു, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:കനത്ത ചൂടിൽ നിന്നും ആശ്വാസമേകി മഴ കനക്കുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,...

LOCAL NEWS4 days ago

തിരുവനന്തപുരം പുല്ലുവിളയിൽ കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ

തിരുവനന്തപുരം : കാഞ്ഞിരംകുളം പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ. വീടിന് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം...

LOCAL NEWS5 days ago

സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കുറിപ്പ് ; പത്തനംത്തിട്ടയില്‍ 14കാരനെ കാണാതായി

പത്തനംത്തിട്ട : മല്ലപ്പള്ളിയില്‍ 14കാരനെ കാണാതായി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചു വര്‍ഷം കഴിഞ്ഞ് ടിവിയില്‍...

LOCAL NEWS5 days ago

ട്രാക്കില്‍ കെട്ടിപ്പിടിച്ചു നിന്നു; കൊല്ലത്ത് ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ​ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ് ഇരുവരും മരിച്ചത്. റെയിൽവെ ട്രാക്കിലൂടെ നടക്കുകയായിരുന്ന...

KERALA6 days ago

വരുന്നു, അതിശക്തമായ മഴ! ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ശക്തമായ മഴയക്ക് സാധ്യതയുള്ളതിനാല്‍ രണ്ട്...

Trending