LOCAL NEWS
കോഴിക്കോട് ഒന്നര വയസുള്ള കുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ, അമ്മ കസ്റ്റഡിയിൽ
കോഴിക്കോട്: പയ്യോളിയില്‍ ഒന്നരവയുള്ള കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. അട്ടക്കുണ്ട് കോട്ടയിൽ താഴെ അയിഷ ഷിയ ആണ് മരിച്ചത്. രാവിലെ 10 മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.
ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പയ്യോളി പോലീസ് കേസെടുത്തു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
LOCAL NEWS
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം : മുതലപ്പൊഴിയില്‍ പുലര്‍ച്ചെ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണ്‍ ആണ് മരിച്ചത്. 50 വയസായിരുന്നു. പുലര്‍ച്ചെ 3.30ഓടെയാണ് മത്സ്യബന്ധനത്തിനുപോയ വള്ളം മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് 5 പേര് നീന്തി രക്ഷപ്പെട്ടിരുന്നു.
കാണാതായ ജോണിനായി മത്സ്യത്തൊഴിലാളികളും തീരദേശ പൊലീസും തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.
മുതലപ്പൊഴിയില്‍ വള്ളംമറിയുന്ന സംഭവങ്ങള്‍ പതിവാകുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലാണ്. കടല്‍ പ്രക്ഷുബ്ദമായതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
LOCAL NEWS
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ ആവശ്യം
തിരുവനന്തപുരം: നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള വാക്കേറ്റം വിവാദമായതോടെ മേയർ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആർടിസിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്.
ആര്യക്കും സച്ചിനുമെതിരെ കേസെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ദിവസ വേതനക്കാരനായ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്ത നടപടി പാവങ്ങളുടെ മേലുള്ള കുതിര കയറൽ ആണെന്ന് ടിഡിഎഫ് വർക്കിംഗ് പ്രസിഡന്റ് എം വിൻസെന്റ് കുറ്റപ്പെടുത്തി.
LOCAL NEWS
യുവാക്കള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം : നെടുമങ്ങാട് ഉളിയൂർ മണക്കോട് കാവിയോട്ടുമുകള്‍ കർവേലിക്കോളനിയില്‍ വിജീഷ് (26), വർക്കല സ്വദേശി ശ്യാം (26) എന്നിവരാണ് മരിച്ചത്. പൂവത്തൂർ കുശർക്കോട് തെള്ളിക്കുഴിയില്‍ അടുത്തടുത്ത പറങ്കിമാവുകളില്‍ തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി ഒൻപത് മണിയോടെ പ്രദേശവാസികളാണ് മൃതദേഹങ്ങള്‍ കണ്ടവിവരം പൊലീസിനെ അറിയിച്ചത്.ജെ.സി.ബി ഡ്രൈവറാണ് വിജീഷ്. വെള്ളിയാഴ്ച വൈകിട്ടു മുതല്‍ വിജീഷിനെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് ജീഷിന്റെ വീടിനു സമീപത്ത് ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടിരുന്നതായും ഇപ്പോള്‍ അതവിടെ കാണാനില്ലെന്നും നാട്ടുകാർ പറഞ്ഞു ശ്യാമും വിജീഷും സൗഹൃദത്തിലായത് എങ്ങനെയെന്നത് സംബന്ധിച്ച് ബന്ധുക്കള്‍ക്കും അറിവില്ല.
അല്‍ഫോണ്‍സണ്‍ – വിജയമ്മ ദമ്പതികളുടെ മകനാണ് വിജീഷ്. സഹോദരൻ: മഹേഷ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056
-
NEWS11 months ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS9 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS10 months ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS9 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS7 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS11 months ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്