Connect with us

NEWS

നടൻ സല്‍മാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റിൽ

Published

on

മുംബൈ : ബോളിവുഡ് നടൻ സല്‍മാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്ത് മുംബൈ ക്രൈംബ്രാഞ്ച്.തിങ്കളാഴ്ച അർധരാത്രി ഗുജറാത്തിലെ ഭുജില്‍വെച്ചാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

വെടിവയ്പിനുശേഷം ഇരുവരും മുംബൈയില്‍നിന്ന് ഗുജറാത്തിലേക്ക് മുങ്ങുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദാന്വേഷണം നടത്തുന്നതിനായി ഇരുവരെയും മുംബൈയില്‍ എത്തിക്കും. അതേസമയം പിന്നില്‍ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് മുംബൈ പോലീസ് പറഞ്ഞിരുന്നു.

ബിഷ്ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകൻ. സല്‍മാൻഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വിരോധത്തിനു കാരണം. ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട വിശാല്‍ എന്നു വിളിക്കുന്ന കാലുവും തിരിച്ചറിയാത്ത ഒരാളും ചേർന്നാണ് വെടിവെച്ചതെന്ന് മുംബൈ പോലീസ് പറഞ്ഞു.

പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് കണ്ടെടുത്തു. ഇവരുടെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവിട്ടു. ബാന്ദ്രയിലെ താരത്തിന്റെ വീടായ ഗാലക്സി അപ്പാർട്ട്മെന്റിനുനേരേ ഞായറാഴ്ച പുലർച്ചെ 4.55-ഓടെയാണ് വെടിവെപ്പുനടന്നത്. സംഭവം നടക്കുമ്ബോള്‍ സല്‍മാൻഖാൻ വീട്ടിലുണ്ടായിരുന്നെന്ന് മുംബൈ പോലീസ് പറഞ്ഞു.

ബൈക്കിലെത്തിയ അക്രമികള്‍ മൂന്നുറൗണ്ട് വെടിയുതിർത്തു . അക്രമികള്‍ പള്ളിക്ക് സമീപം വാഹനം ഉപേക്ഷിച്ച്‌ കുറച്ചുദൂരം നടന്ന് ഓട്ടോറിക്ഷയില്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതും സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.ഗാലക്സി അപ്പാർട്ട്മെന്റിലെ ആദ്യനിലയിലാണ് ഒരു ബുള്ളറ്റ് പതിച്ചത്. വിദേശനിർമിത തോക്കാണ് അക്രമികള്‍ ഉപയോഗിച്ചതെന്നാണ് വിവരം.

അക്രമികള്‍ സഞ്ചരിച്ച മോട്ടോർ സൈക്കിളിന്റെ ഉടമയെ മുംബൈ പോലീസ് ചോദ്യംചെയ്തു. ഇയാള്‍ അടുത്തിടെ ഇരുചക്രവാഹനം മറ്റൊരാള്‍ക്ക് വിറ്റതായി പൻവേല്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അശോക് രജ്പുത് പറഞ്ഞു. ബൈക്കിന്റെ ഉടമയും അത് വില്‍ക്കാൻ സഹായിച്ച ഏജന്റും പോലീസ് കസ്റ്റഡിയിലുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സല്‍മാൻഖാന്റെ വീട്ടില്‍ കനത്തസുരക്ഷ ഏർപ്പെടുത്തി.

KERALA

സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ടെന്ന് ഉത്തരവ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് വിവാദ ഉത്തരവിറക്കിയത്.

സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവിൽ വിശദീകരിക്കുന്നു. കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും അതിനാൽ സുരക്ഷ ആവശ്യമില്ലെന്നുമാണ് ഉത്തരവ് പറയുന്നത്.

വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിനെതിരെ കെഎസ്‌യു രംഗത്ത് വന്നു. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടികളുടെ ആരോഗ്യം വച്ച് സർക്കാരിനെ പന്താടാൻ അനുവദിക്കില്ലെന്നും സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

Continue Reading

KERALA

മോദിയുടെ സന്ദർശനം; കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം

Published

on

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ്.

ഇന്ന് രാത്രി 9 മുതൽ 11 മണി വരെയും, നാളെ രാവിലെ 9 മുതൽ രാവിലെ 11 മണിവരെയും എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.

Continue Reading

NEWS

നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതി ഇന്ന് അതിജീവിതയുടെ ഹര്‍ജി പരിഗണിക്കും

Published

on

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

ജില്ലാ സെഷൻസ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർ‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ജില്ലാ സെഷൻസ് കോടതിയിലെ മജിസ്ട്രേറ്റ് ഉള്‍പ്പടെയുള്ളവർ മെമ്മറി കാർ‍ഡ് പരിശോധിച്ചെന്നാണ് അതിജീവിതയുടെ ആരോപണം.

വസ്തുതാന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാനുള്ളതാണെന്നും തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് പോലും അയക്കാതെ മൊഴി അതേപടി വിശ്വസിച്ച്‌ റിപ്പോർട്ട് തയാറാക്കി എന്നാണ് അതിജീവിതയുടെ ആരോപണം.

പരാതിക്കരിയായ തന്നെ മാറ്റി നിർത്തി അതീവ രഹസ്യമായി നടത്തിയ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഐജി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാൻ കോടതി നിർദ്ദേശിക്കണമെന്നാണ് ആവശ്യം.

Continue Reading

Latest

LOCAL NEWS15 hours ago

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം : മുതലപ്പൊഴിയില്‍ പുലര്‍ച്ചെ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണ്‍ ആണ് മരിച്ചത്. 50 വയസായിരുന്നു. പുലര്‍ച്ചെ 3.30ഓടെയാണ് മത്സ്യബന്ധനത്തിനുപോയ...

LOCAL NEWS18 hours ago

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ ആവശ്യം

തിരുവനന്തപുരം: നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള വാക്കേറ്റം വിവാദമായതോടെ മേയർ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആർടിസിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്. ആര്യക്കും സച്ചിനുമെതിരെ...

LOCAL NEWS2 days ago

യുവാക്കള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം : നെടുമങ്ങാട് ഉളിയൂർ മണക്കോട് കാവിയോട്ടുമുകള്‍ കർവേലിക്കോളനിയില്‍ വിജീഷ് (26), വർക്കല സ്വദേശി ശ്യാം (26) എന്നിവരാണ് മരിച്ചത്. പൂവത്തൂർ കുശർക്കോട് തെള്ളിക്കുഴിയില്‍ അടുത്തടുത്ത പറങ്കിമാവുകളില്‍...

SPORTS2 days ago

സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍ ലഖ്‌നൗവിനെ തകര്‍ത്ത് രാജസ്ഥാന്

ലഖ്‌നൗ: ഐപിഎഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ ജയം. ഏകനാ സ്റ്റേഡിയത്തില്‍ 197 റണ്‍സ് വിജയം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന്...

LOCAL NEWS2 days ago

എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

തിരുവനന്തപുരം: എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ലത്തീഫിനെ ആറ് മാസത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെ 2021...

KERALA3 days ago

പോളിംഗ് ശതമാനം 70 കടന്നു, കണ്ണൂർ മുന്നിൽ; ഇനി കാത്തിരിപ്പ്

തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിച്ചപ്പോൾ കേരളത്തിൽ 70.35 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക...

LOCAL NEWS4 days ago

മലപ്പുറത്തും പാലക്കാട്ടും വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞുവീണുമരിച്ചു

പാലക്കാട്/മലപ്പുറം : പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണുമരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ...

KERALA7 days ago

കേരളത്തിലെ ആകെ വോട്ടർമാരുടെ വിവരങ്ങൾ

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 25 പേര്‍ വനിതകളാണ്. കോട്ടയം...

LOCAL NEWS1 week ago

നീണ്ടകരയിൽ ലഹരിമരുന്നുമായി മൂന്നുപേർ പിടിയിൽ

കൊല്ലം: നീണ്ടകരയിൽ ലഹരിമരുന്നുമായി മൂന്നുപേർ പിടിയിൽ. മുണ്ടയ്ക്കല്‍, ഉദയമാര്‍ത്താണ്ഡപുരം സ്വദേശി രാജീവന്‍, അരുണ്‍, ആദിനാട് കാട്ടില്‍കടവ് സ്വദേശി അശ്വതി എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ...

KERALA1 week ago

പരസ്യ പ്രചാരണം ഇനി മൂന്നുനാള്‍ കൂടി; കേരളത്തിൽ വെള്ളിയാഴ്ച വോട്ടിങ്

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാള്‍ കൂടി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ദേശീയ നേതാക്കള്‍ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട...

Trending