Connect with us

LOCAL NEWS

യുവാക്കള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയിൽ

Published

on

തിരുവനന്തപുരം : നെടുമങ്ങാട് ഉളിയൂർ മണക്കോട് കാവിയോട്ടുമുകള്‍ കർവേലിക്കോളനിയില്‍ വിജീഷ് (26), വർക്കല സ്വദേശി ശ്യാം (26) എന്നിവരാണ് മരിച്ചത്. പൂവത്തൂർ കുശർക്കോട് തെള്ളിക്കുഴിയില്‍ അടുത്തടുത്ത പറങ്കിമാവുകളില്‍ തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി ഒൻപത് മണിയോടെ പ്രദേശവാസികളാണ് മൃതദേഹങ്ങള്‍ കണ്ടവിവരം പൊലീസിനെ അറിയിച്ചത്.ജെ.സി.ബി ഡ്രൈവറാണ് വിജീഷ്. വെള്ളിയാഴ്ച വൈകിട്ടു മുതല്‍ വിജീഷിനെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ ഇതുസംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് ജീഷിന്റെ വീടിനു സമീപത്ത് ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടിരുന്നതായും ഇപ്പോള്‍ അതവിടെ കാണാനില്ലെന്നും നാട്ടുകാർ പറഞ്ഞു ശ്യാമും വിജീഷും സൗഹൃദത്തിലായത് എങ്ങനെയെന്നത് സംബന്ധിച്ച്‌ ബന്ധുക്കള്‍ക്കും അറിവില്ല.

അല്‍ഫോണ്‍സണ്‍ – വിജയമ്മ ദമ്പതികളുടെ മകനാണ് വിജീഷ്. സഹോദരൻ: മഹേഷ്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056

LOCAL NEWS

സൈനിക വാഹനത്തിന് മുകളിൽ കല്ല് വീണു; മലയാളി ജവാന് ദാരുണാന്ത്യം

Published

on

ഹിമാചൽ പ്രദേശ് : ഹിമാചൽപ്രദേശിൽ സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് വീണ് സൈനികൻ മരിച്ചു.

കോഴിക്കോട് ഫറോക്ക് സ്വദേശിയായ പി ആദർശ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം.

കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായ ആദർശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളിൽ നിന്ന് കരിങ്കല്ല് വീഴുകയായിരുന്നു.

ഷിംലയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകിട്ടോടെ കണ്ണൂരിൽ എത്തിക്കുമെന്നാണു കരസേനയിൽ നിന്നു ബന്ധുക്കൾക്ക് ലഭിച്ച വിവരം. ‌

ആറ് മാസം മുൻപ് വിവാഹിതനായ ആദർശ് മൂന്ന് മാസം മുൻപാണ് ഹിമാചൽപ്രദേശിലേക്ക് പോയത്. ഭാര്യ: ആദിത്യ. അമ്മ: ബബിത. സഹോദരങ്ങൾ: അക്ഷയ്, അനന്തു.

Continue Reading

LOCAL NEWS

കൊച്ചിയില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ മരിച്ചു

Published

on

കൊച്ചി: പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടം. രണ്ട് യുവാക്കള്‍ മരിച്ചു.

രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളുടെ ദാരുണാന്ത്യം.

ആലുവ തൈക്കാട്ടുകര കിടങ്ങേത്ത് വീട്ടില്‍ കെ എസ് മുഹമ്മദ് സജാദും (22) സുഹൃത്തുമാണ് മണപ്പെട്ടത്.

Continue Reading

LOCAL NEWS

തോൽക്കുമെന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിക്ക് എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം

Published

on

മലപ്പുറം: എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിക്ക് പരീക്ഷയിൽ മികച്ച വിജയം.

മലപ്പുറം ഒതളൂർ സ്വദേശി നിവേദ്യയാണ് എസ്എസ്എൽസി പരീക്ഷക്ക് മികച്ച വിജയം നേടിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിവേദിതയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ തോൽക്കുമെന്ന ഭയാത്താലാണ് ജീവനൊടുക്കുന്നതെന്ന് എഴുതി വെച്ച ശേഷമാണ് നിവേദിത ജീവനൊടുക്കിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Continue Reading

Latest

LOCAL NEWS19 hours ago

സൈനിക വാഹനത്തിന് മുകളിൽ കല്ല് വീണു; മലയാളി ജവാന് ദാരുണാന്ത്യം

ഹിമാചൽ പ്രദേശ് : ഹിമാചൽപ്രദേശിൽ സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് വീണ് സൈനികൻ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ പി ആദർശ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച...

ENTERTAINMENT1 day ago

ഇനി പണമിടപാടിന് കൈവീശി കാണിച്ചാല്‍ മതി; വരുന്നു ‘പാം പേ’

ദുബായ്: രാജ്യത്ത് ഉടനീളമുളള വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം കാ‍ർഡോ പണമോ നല്‍കാതെ കൈപ്പത്തി കാണിച്ചാല്‍ പണമിടപാട് നടത്താന്‍ കഴിയുന്ന ‘പാം പേ’ സംവിധാനം...

LOCAL NEWS2 days ago

കൊച്ചിയില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ മരിച്ചു

കൊച്ചി: പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടം. രണ്ട് യുവാക്കള്‍ മരിച്ചു. രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളുടെ ദാരുണാന്ത്യം. ആലുവ തൈക്കാട്ടുകര കിടങ്ങേത്ത്...

KERALA3 days ago

ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് രണ്ടാം...

LOCAL NEWS3 days ago

തോൽക്കുമെന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിക്ക് എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം

മലപ്പുറം: എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിക്ക് പരീക്ഷയിൽ മികച്ച വിജയം. മലപ്പുറം ഒതളൂർ സ്വദേശി നിവേദ്യയാണ് എസ്എസ്എൽസി പരീക്ഷക്ക് മികച്ച വിജയം നേടിയത്. കഴിഞ്ഞ...

KERALA4 days ago

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69%

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിജയ ശതമാനം 99.69. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ് മേഖലകളിലുമായി 2970 സെന്ററുകളിലായി 427153 വിദ്യാര്‍ത്ഥികളാണ് പരീക്ഷ...

KERALA4 days ago

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; 2 ജില്ലകളിലൊഴികെ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. രണ്ട് ജില്ലകളിലൊഴികെ താപനില മുന്നറിയിപ്പുണ്ട്. വയനാട്, ഇടുക്കി ജില്ലകളൊഴികെ 12 ജില്ലകളിലുമാണ് ജാ​ഗ്രത മുന്നറിയിപ്പുള്ളത്. അതേസമയം കേരളത്തില്‍ വിവിധയിടങ്ങളിലായി...

KERALA4 days ago

എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന് മൂന്ന് മണിക്ക് ; അതിവേഗത്തിൽ അറിയാം

തിരുവനന്തപുരം : 2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം...

KERALA5 days ago

എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ ; ഫലം ഈ സൈറ്റുകളിൽ അറിയാം

തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് പ്രഖ്യപിക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി...

KERALA5 days ago

നടി കനകലത അന്തരിച്ചു

തിരുവനന്തപുരം : നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. 350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു.നാടകത്തിയില്‍...

Trending