Connect with us

ENTERTAINMENT

ലാലേട്ടന് ഒരുപിറന്നാൾ സമ്മാനം..’കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു 

Published

on

തിരുവനന്തപുരം : മോഹൻലാൽ നായകനായ ചിത്രം കിരീടത്തിലെ ശ്രദ്ധേയമായ ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്.

കിരീടം സിനിമയ്ക്കൊപ്പം മലയാളികളുടെ മനസ്സിൽ പതിഞ്ഞതാണ് ആ പാലവും.കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ കഴിയുന്നത് പോലെ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ENTERTAINMENT

സോഷ്യൽ മീഡിയയിലെ ഈ നീല വളയം എന്താണ്

Published

on

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കഴിഞ്ഞ ദിവസങ്ങളിലായി ഒരു നീല വളയം കിടന്നു കറങ്ങുന്നുണ്ട്. എന്നാല്‍ എന്താണ് സംഭവം എന്ന് പലർക്കും പിടികിട്ടിയിട്ടില്ല.

സത്യത്തില്‍ ഈ നീല വളയം സൂചിപ്പിക്കുന്നത് മെറ്റയുടെ എഐ ചാറ്റ് ബോട്ടിനെ ആണ്. ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഉപയോഗിക്കാനാകുന്ന ഏറ്റവും ബുദ്ധിമാനായ എഐ അസിസ്റ്റന്റ് ആണ് മെറ്റ പുറത്തിറക്കിയിരിക്കുന്ന ഈ നീല വളയത്തിനുള്ളില്‍ ഉള്ളത്.

ഇന്ത്യയില്‍ വാട്സ്‌ആപ്പ്, ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവയിലെല്ലാം ഇനി മെറ്റ എഐ ഉപയോഗിക്കാൻ കഴിയുന്നതാണ്. രണ്ടുമാസം മുൻപാണ് മെറ്റ എഐ ചാറ്റ്ബോട്ട് പുറത്തിറക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം മുതലാണ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഈ“` “`ആധുനിക ഫീച്ചർ ലഭ്യമാകുന്നത്. മെറ്റയുടെ ഏറ്റവും ആധുനിക എല്‍എല്‍എമ്മായ മെറ്റ ലാമ 3 ഉപയോഗിച്ചാണ് മെറ്റ എഐ ചാറ്റ്ബോട്ട് നിർമ്മിച്ചിട്ടുള്ളത്.

യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, സിംബാബ്‌വെ എന്നിവയുള്‍പ്പെടെ 12 ലധികം രാജ്യങ്ങളില്‍ ആണ് ഇപ്പോള്‍ മെറ്റ എഐ ചാറ്റ്ബോട്ട് സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്നത്. പുതിയ കണ്ടന്റുകള്‍ സൃഷ്ടിക്കാനും ഓരോ വിഷയങ്ങളിലും കൂടുതല്‍ ആഴത്തിലുള്ള അറിവ് കണ്ടെത്താനും തുടങ്ങി നിങ്ങള്‍ക്ക് വേണ്ടി ഇമെയില്‍ അയക്കാനും വിവിധ ഭാഷകളില്‍ തർജ്ജമ നടത്താനും എല്ലാം മെറ്റ എഐ സഹായിക്കുന്നതാണ്.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലെ ഫീഡുകളിലൂടെ സ്ക്രോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ മെറ്റ എഐ ചാറ്റ്ബോട്ട് ഉപയോഗിക്കാൻ കഴിയും എന്നുള്ളതാണ് ഒരു പ്രധാന സവിശേഷത. ഉദാഹരണത്തിന് നിങ്ങള്‍ ഫേസ്ബുക്കില്‍ കണ്ട ഒരു പോസ്റ്റിനെ കുറിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ അറിയണമെങ്കില്‍ ആ പോസ്റ്റിലൂടെ തന്നെ നിങ്ങള്‍ക്ക് മെറ്റ എഐയോട് ആവശ്യപ്പെടാൻ കഴിയുന്നതാണ്. നമ്മള്‍ ടൈപ്പ് ചെയ്തു കൊടുക്കുന്ന ടെസ്റ്റുകള്‍ക്ക് അനുസരിച്ച്‌ ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന ഇമാജിൻ ടൂളും മെറ്റ എഐയില്‍ ഒരുക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ചിത്രങ്ങള്‍ സൃഷ്ടിക്കാനും ആനിമേറ്റ് ചെയ്യാനും എല്ലാം ഇതിലൂടെ സാധിക്കുന്നതാണ്. അങ്ങനെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും എല്ലാം വേറെ ലെവല്‍ ആക്കി മാറ്റുന്ന ഒരു വലിയ അത്ഭുതമാണ് ആ നീല വളയം.

Continue Reading

ENTERTAINMENT

‘അമ്മ’യുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍; ട്രഷറര്‍ പദവിയില്‍ ഉണ്ണിമുകുന്ദന്‍

Published

on

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാലിനെ വീണ്ടും തെരഞ്ഞെടുത്തു. പ്രസിഡന്റ് പദവിയില്‍ മൂന്നാം തവണയാണ് വീണ്ടും മോഹന്‍ലാല്‍ എത്തുന്നത്. മല്‍സരത്തിനായി മൂന്നുപേര്‍ കൂടി പത്രിക നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചു. അനൂപ് ചന്ദ്രന്‍, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല എന്നിവരാണ് പിന്‍വാങ്ങിയത്. മത്സരം ഒഴിവായത് മറ്റ് അംഗങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ്. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്് സ്ഥാനങ്ങളിലേക്ക് മത്സരമുണ്ടാകും.

അതേസമയം, മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന ധാരണയിലാണ് പത്രിക നല്‍കിയതെന്ന് ജയന്‍ ചേര്‍ത്തല പറഞ്ഞു. മല്‍സരിക്കുമെന്ന് ഉറപ്പായപ്പോള്‍ പിന്മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ട്രഷറര്‍ പദവിയിലേക്ക് ഉണ്ണിമുകുന്ദന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയില്‍ കമ്മിറ്റി അംഗമായിരുന്നു താരം. നടന്‍ സിദ്ദീഖിന്റെ പിന്‍ഗാമി ആയാണ് ഉണ്ണി മുകുന്ദന്‍ ഈ സ്ഥാനത്തെത്തുന്നത്. ജനറല്‍ സെക്രട്ടറി, ജോയിന്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നീ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും.

ജഗദീഷ്, ജയന്‍. ആര്‍ (ജയന്‍ ചേര്‍ത്തല), മഞ്ജു പിള്ള എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും കുക്കു പരമേശ്വരന്‍, സിദ്ദീഖ്, ഉണ്ണി ശിവപാല്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മല്‍സരിക്കുന്നു. ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമാണ് മത്സരിക്കുന്നത്.

പതിനൊന്ന് അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനന്യ, അന്‍സിബ, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവരും നാമനിര്‍ദേശപത്രിക നല്‍കി.

Continue Reading

ENTERTAINMENT

ബിഗ് ബോസിന് പുതിയ രാജാവ്, ‘ജിന്റോ’ വിജയിയെ പ്രഖ്യാപിച്ച് നടൻ മോഹൻലാല്‍

Published

on

പ്രേക്ഷകരെ ആകാംക്ഷഭരിതമാക്കിയ 100 ദിവസങ്ങള്‍ക്ക് ഒടുവില്‍ ബിഗ് ബോസിന്റെ വിജയിയെ പ്രഖ്യാപിച്ചിരിക്കുന്നു. മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ആ ഫിനാലെയില്‍ ജിന്റോയെയാണ് വിജയ്‍യായി പ്രഖ്യാപിച്ചത്. പ്രവചനങ്ങളിലെ സാധ്യതാപട്ടിക ശരിവയ്‍ക്കും വിധമായിരുന്നു ഷോയുടെ വിജയിയെ പ്രഖ്യാപിച്ചത്. നാടകീയമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ വര്‍ണാഭമായ ഫിനാലെയില്‍ ജിന്റോയുടെ കൈ മോഹൻലാല്‍ പിടിച്ചുയര്‍ത്തുകയായിരുന്നു.

ബിഗ് ബോസ് മലയാളം സിക്സ് തുടങ്ങുമ്പോള്‍ അത്ര പരിചിതനായ മത്സരാര്‍ഥിയായിരുന്നില്ല ജിന്റോ. സെലിബ്രിറ്റികളുടെ ഫിറ്റ്‍നെസ് ഗുരുവെന്ന വിശേഷണമാണ് ഷോയില്‍ എത്തുമ്പോള്‍ ജിന്റോയ്‍ക്കുണ്ടായിരുന്നത്. എന്നാല്‍ പതിയെപ്പതിയെ ജിന്റോ പ്രേക്ഷകര്‍ക്ക് ഷോയിലൂടെ പ്രിയങ്കരനാകുകയായിരുന്നു.

തുടക്കത്തില്‍ മണ്ടനെന്ന് മുദ്രകുത്തപ്പെട്ട ജിന്റോ തന്റെ കഠിനാദ്ധ്വാനത്താലാണ് വിജയ കിരീടം ചൂടുന്നതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ജിന്റോയ്‍ക്ക് പുറമേ ആറിലെ ടോപ് ഫൈനലില്‍ അര്‍ജുനും ജാസ്‍മിനും അഭിഷേകും ഋഷിയുമാണുണ്ടായത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ജിന്റോ ഷോയുടെ ജേതാവാകുന്നത്. എതിരാളികളെ നിഷ്‍പ്രഭമാക്കി ജിന്റോ മുന്നേറിയപ്പോള്‍ ഷോയില്‍ അത് അവിസ്‍മരണീയമായ ഒരു മുഹൂര്‍ത്തമായിരിക്കുകയാണ്.

മോഹൻലാല്‍ വീണ്ടും അവതാരകനായി എത്തിയ ഷോ ഒട്ടനവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായിരുന്നു. സിജോയെ മറ്റൊരു മത്സരാര്‍ഥി മര്‍ദ്ദിക്കുകയും ഷോയില്‍ നിന്ന് പുറത്താക്കിയതടക്കമുള്ള ഒട്ടനവധി സംഭവങ്ങള്‍. അതിനിടയിലും വീറുറ്റ മത്സരം കാഴ്‍ചവെച്ച് ഷോയെ മനോഹരമാക്കിയവര്‍. ഓരോ മത്സരാര്‍ഥികളും ഓരോ ഘട്ടത്തില്‍ ഷോയില്‍ ഒന്നാമതെത്തിയ നിമിഷങ്ങളും ആറിന്റെ പ്രത്യേകതയായിരുന്നു.

പവര്‍ റൂം അവതരിപ്പിച്ചതും ഇത്തവണത്തെ ഷോയുടെ മാറി നടത്തമായി. പത്തൊമ്പത് മത്സരാര്‍ഥികള്‍ ഇത്തവണ ഷോയിലേക്ക് ആദ്യം എത്തിയത്. പിന്നീട് ആറ് പേര്‍ ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയതും വേറിട്ടതായി. ഗെയിം മാറിമറിയാനും അത് കാരണമായി. എന്തായാലും പുതിയ ജേതാവിനെ തെരഞ്ഞെടുത്ത് അവസാനിച്ചിരിക്കുകയാണ് ബിഗ് ബോസ്.

Continue Reading

Latest

KERALA16 hours ago

ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് ; സംസ്ഥാന സ്‌കൂള്‍ കായികമേള ഇനിമുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് ആയി നടത്തും: വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാന സംസ്ഥാന കായികമേള ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന് പേരില്‍ അറിയപ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന...

KERALA2 days ago

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും. ഈ മാസം 6 മുതൽ 9 വരെയാണ് കടകൾ അടഞ്ഞു കിടക്കുക. രണ്ട്...

LOCAL NEWS3 days ago

കളിയിക്കാവിള കൊലപാതകം: മുഖ്യ ആസൂത്രകൻ പിടിയിൽ

കളിയിക്കാവിള കൊലപാതകത്തിലെ മുഖ്യ ആസൂത്രകൻ പിടിയിൽ. ഒളിവിലായിരുന്ന സുനിൽകുമാർ ആണ് പിടിയിലായത്. തിരുവനന്തപുരം പാറശാലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.സര്‍ജിക്കല്‍ ഷോപ്പ് ഉടമയാണ് സുനില്‍കുമാര്‍.മുംബൈയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ്...

SPORTS4 days ago

വിരമിക്കൽ പ്രഖ്യാപിച്ച് കൊഹിലിയും രോഹിത്തും. ഇനി അന്തരാഷ്ട്ര t20 യിൽ രാജാവും ഹിറ്റ്‌മാനും ഇല്ല

വിരാട് കോലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍...

SPORTS4 days ago

ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് വീഴ്ത്തി ലോക ജേതാക്കളായി ഇന്ത്യ

ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ...

SPORTS5 days ago

ഫൈനലിൽ പുഞ്ചിരിക്കുന്നത് ഇന്ത്യയോ?സൗത്താഫ്രിക്കയോ? ടി ട്വന്റി വേൾഡ് കപ്പ്‌ ഫൈനൽ ഇന്ന്

ബാർബഡോസ്: ഇത്തവണ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറിയ രണ്ട് ടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ഈ തോൽവിയറിയാത്ത രണ്ട് ടീമുകളാണ് ടി 20 ലോകകപ്പിന്റെ ഇത്തവണത്തെ...

ENTERTAINMENT5 days ago

സോഷ്യൽ മീഡിയയിലെ ഈ നീല വളയം എന്താണ്

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കഴിഞ്ഞ ദിവസങ്ങളിലായി ഒരു നീല വളയം കിടന്നു കറങ്ങുന്നുണ്ട്. എന്നാല്‍ എന്താണ് സംഭവം എന്ന് പലർക്കും പിടികിട്ടിയിട്ടില്ല. സത്യത്തില്‍ ഈ നീല വളയം സൂചിപ്പിക്കുന്നത്...

SPORTS7 days ago

കണക്കുതീര്‍ക്കാനുണ്ട് ഇന്ത്യക്ക്! സെമിയില്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ

ഗയാന: ടി20 ലോകകപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യ ഇന്നിറങ്ങും. ഗയാനയില്‍ ഇന്ത്യന്‍സമയം രാത്രി എട്ടിന് തുടങ്ങുന്ന സെമിയില്‍, ഇംഗ്ലണ്ടാണ് എതിരാളികള്‍. മഴ കാരണം മത്സരം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. കണക്കുതീര്‍ക്കല്‍...

KERALA1 week ago

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മ‍ഴ കനക്കും. മധ്യ-വടക്കൻ മേഖലകളിൽ മ‍ഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്ത മ‍ഴ മുന്നറിയിപ്പായ ഓറഞ്ച്...

KERALA1 week ago

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങുന്നു.ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന...

Trending