Connect with us

KERALA

ചക്രവാത്ര ചുഴിയുടെ സ്വാധീനം, കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട്

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തെക്കൻ, മധ്യ കേരളത്തിൽ അതിതീവ്ര മഴ ലഭിക്കും.

തെക്കൻ കേരളത്തിന് മുകളിലായുള്ള ചക്രവാത്ര ചുഴിയുടെ സ്വാധീനഫലമായി മഴ കനക്കും. കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടപ്പള്ളി, കുണ്ടന്നൂർ മേഖലകളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. 

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 

KERALA

സംസ്ഥാനത്ത് കാലവർഷം ഞായറാഴ്ച തിരിച്ചെത്തും

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ തിരിച്ചെത്തും. ദുര്‍ബലമായ കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഞായറാഴ്ചയും തിങ്കളാഴ്ചയും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. അതിനിടെ, കേരള തീരത്ത് ശനിയാഴ്ച രാത്രി 7 മണി വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍

1) കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2) മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3) ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Continue Reading

KERALA

ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം

Published

on

കൊച്ചി : ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ചു. നെടുമങ്ങാട് എസ് സി, എസ്ടി കോടതിയാണ് ജാമ്യം നല്‍കിയത്.

പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണം, സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുത്, പരാതിക്കാരനെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

സംഭവ ശേഷവും സമാനമായ പ്രതികരണം സത്യഭാമ മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. പ്രതി അധ്യാപിക ആയിരുന്നു. മകനെ പോലെ സംരക്ഷിക്കേണ്ട ആളായിരുന്നു. സത്യഭാമയ്ക്ക് ജാമ്യം അനുവദിക്കരുതെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

പ്രതിയെ കസ്റ്റഡിയില്‍ എടുക്കേണ്ടത് അനിവാര്യം ആണെന്ന് വാദിച്ച പ്രോസിക്യൂഷന്‍, വാദിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.

അഞ്ചു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കസ്റ്റഡി ആവശ്യമില്ലെന്നും വാദിഭാഗത്തിന് വേണ്ടി അഡ്വ. ബി.എ ആളൂര്‍ വാദിച്ചു. വിവാദ പരാമര്‍ശം കാരണം ജീവിതത്തില്‍ പല വിധ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. തന്റെ വിദ്യാര്‍ത്ഥികളായ കറുത്ത കുട്ടികള്‍ എല്ലാം നഷ്ടമായി.

ആര്‍.എല്‍.വി രാമകൃഷ്ണന്റെ പേര് മാത്രം പറഞ്ഞാല്‍ മതിയായിരുന്നു. മനഃപൂര്‍വം അധിക്ഷേപ ശ്രമം നടത്തിയിട്ടില്ലെന്നും സത്യഭാമ പറഞ്ഞു. വടക്കേ ഇന്ത്യയില്‍ വെളുത്ത ആളുകളും എസ്സി എസ്ടി വിഭാഗത്തില്‍ ഉണ്ട്. കറുത്ത കുട്ടി എന്ന പരാമര്‍ശം എങ്ങനെ എസ്എസ്ടി വകുപ്പിന്റെ പരിധിയില്‍ വരുമെന്നും ബി എ ആളൂര്‍ ചോദിച്ചു.

Continue Reading

KERALA

വീണാ ജോർജിന് കുവൈത്തിൽ പോകാൻ അനുമതി നിഷേധിച്ച നടപടി ഔചിത്യമില്ലാത്തത്, കേന്ദ്ര ഇടപെടലുകൾക്ക് പിന്തുണ നൽകും: മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന് കുവൈത്തിൽ പോകാൻ അനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്ര സ‍ര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഔചിത്യമില്ലാത്തതെന്ന് മുഖ്യമന്ത്രി.

നാടിന്റെ സംസ്കാരം ആണ് അത്തരത്തിൽ പോകുക എന്നത്. മരിച്ച വീട്ടിൽ പോകുന്നത് അശ്വസിപ്പിക്കാനാണ്.

ഇതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നിട്ടും കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം വാങ്ങി എടുക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും അദ്ദേഹം ലോക കേരള സഭയുടെ ഉദ്ഘാടന വേദിയിൽ പറഞ്ഞു.

Continue Reading

Latest

ENTERTAINMENT12 hours ago

‘അമ്മ’യുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍; ട്രഷറര്‍ പദവിയില്‍ ഉണ്ണിമുകുന്ദന്‍

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാലിനെ വീണ്ടും തെരഞ്ഞെടുത്തു. പ്രസിഡന്റ് പദവിയില്‍ മൂന്നാം തവണയാണ് വീണ്ടും മോഹന്‍ലാല്‍ എത്തുന്നത്. മല്‍സരത്തിനായി മൂന്നുപേര്‍ കൂടി പത്രിക നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചു. അനൂപ്...

LOCAL NEWS2 days ago

തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആത്മഹത്യ ചെയ്തു; കാരണം സൈബർ ആക്രമണമെന്ന് സുഹൃത്തുക്കൾ

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മ​ഹത്യ ചെയ്തു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായ ആദിത്യ എസ് നായർ (18) ആണ് മരിച്ചത്. തിരുമല കുന്നപ്പുഴ സ്വദേശിയാണ് ആദിത്യ....

NEWS3 days ago

ഐസ്‌ക്രീമില്‍ മനുഷ്യ വിരല്‍ കണ്ടെത്തിയ സംഭവം; പൂനെയിലെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മുംബൈ: ഐസ്ക്രീമില്‍ നിന്ന് മനുഷ്യ വിരല്‍ കണ്ടെത്തിയ സംഭവത്തില്‍ പൂനെയിലെ ഐസ്ക്രീം കമ്ബനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ...

ENTERTAINMENT3 days ago

ബിഗ് ബോസിന് പുതിയ രാജാവ്, ‘ജിന്റോ’ വിജയിയെ പ്രഖ്യാപിച്ച് നടൻ മോഹൻലാല്‍

പ്രേക്ഷകരെ ആകാംക്ഷഭരിതമാക്കിയ 100 ദിവസങ്ങള്‍ക്ക് ഒടുവില്‍ ബിഗ് ബോസിന്റെ വിജയിയെ പ്രഖ്യാപിച്ചിരിക്കുന്നു. മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ആ ഫിനാലെയില്‍ ജിന്റോയെയാണ് വിജയ്‍യായി പ്രഖ്യാപിച്ചത്. പ്രവചനങ്ങളിലെ സാധ്യതാപട്ടിക ശരിവയ്‍ക്കും...

LOCAL NEWS4 days ago

പേരാമ്പ്രയിൽ മകനെ മർദിച്ച അച്ഛനും രണ്ടാം ഭാര്യയും അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്രയിൽ മകനെ മർദിച്ച അച്ഛനും രണ്ടാം ഭാര്യയും അറസ്റ്റിൽ. തയ്യുള്ളതിൽ ശ്രീജിത്തിനെയും രണ്ടാം ഭാര്യ സുധയെയുമാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. 15 വയസുകാരനായ മകനെ...

LOCAL NEWS4 days ago

വാഹനത്തില്‍ നിന്ന് പുറത്തേയ്‌ക്ക് തുപ്പുന്നത് കുറ്റകരമായ പ്രവൃത്തി

തിരുവനന്തപുരം: ആരെങ്കിലും വരുന്നുണ്ടോ എന്ന് ഗൗനിക്കുക പോലും ചെയ്യാതെ വാഹനത്തിലെ ഗ്ലാസ് താഴ്‌ത്തി പാന്‍ മസാല ചവച്ച്‌ നിരത്തിലേക്ക് നീട്ടി തുപ്പുന്നവരും ബബിള്‍ഗം ചവച്ച്‌ തുപ്പുന്നവരും സ്വന്തം...

KERALA5 days ago

സംസ്ഥാനത്ത് കാലവർഷം ഞായറാഴ്ച തിരിച്ചെത്തും

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ തിരിച്ചെത്തും. ദുര്‍ബലമായ കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു....

KERALA5 days ago

ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം

കൊച്ചി : ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ചു. നെടുമങ്ങാട് എസ് സി, എസ്ടി കോടതിയാണ് ജാമ്യം നല്‍കിയത്....

KERALA5 days ago

വീണാ ജോർജിന് കുവൈത്തിൽ പോകാൻ അനുമതി നിഷേധിച്ച നടപടി ഔചിത്യമില്ലാത്തത്, കേന്ദ്ര ഇടപെടലുകൾക്ക് പിന്തുണ നൽകും: മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന് കുവൈത്തിൽ പോകാൻ അനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്ര സ‍ര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഔചിത്യമില്ലാത്തതെന്ന് മുഖ്യമന്ത്രി. നാടിന്റെ സംസ്കാരം ആണ് അത്തരത്തിൽ പോകുക...

NEWS7 days ago

നടൻ ജോജു ജോർജ്ജിന് ഷൂട്ടിങ്ങിനിടെ പരിക്ക്; അപകടം ഹെലികോപ്റ്റർ രംഗം ചിത്രീകരിക്കുന്നതിനിടെ…..

കൊച്ചി : ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജ്ജിന് പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ്...

Trending