Connect with us

LOCAL NEWS

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് കോച്ച് മികേല്‍ സ്റ്റാറെയെ നിയമിച്ചു

Published

on

കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി  സ്വീഡിഷ് കോച്ച് മികേല്‍ സ്റ്റാറെയെ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ഇവാന്‍ വുകോമനോവിചിന്റെ പകരക്കാരനായാണ് സ്വീഡന്‍കാരന്‍ സ്ഥാനമേല്‍ക്കുന്നത്. 2026 വരെയാണ് കരാര്‍

രണ്ട് പതിറ്റാണ്ടായി പരിശീലക രംഗത്തുള്ള പരിചയ സമ്പന്നനാണ് മികേല്‍. വിവിധ രാജ്യങ്ങളിലെ ലീഗുകളില്‍ പരിശീലിപ്പിച്ചതിന്റെ മികവും പരിശീലകനുണ്ട്.

സ്വീഡനിലെ എഐകെ, ഐഎഫ്‌കെ ഗോട്ബര്‍ഗ്, ബികെ ഹകന്‍, ഗ്രീസിലെ പനിയോനിയോസ്, ചൈനീസ് ടീം ഡാലിയന്‍ യിഫാങ്, അമേരിക്കയിലെ സാന്‍ ജോസ് എര്‍ത്ക്വിക്‌സ്, നോര്‍വെ ടീം സാര്‍ബ്‌സ്ബര്‍ഗ്, തായ്‌ലന്‍ഡ് ടീം ഉത്തൈ താനി ടീമുകളെയാണ് മികേല്‍ നേരത്തെ പരിശീലിപ്പിച്ചത്.

ബ്ലാസ്റ്റേഴ്‌സ് കോച്ച് എന്നത് അതിശയപ്പിക്കുന്ന പദവിയാണെന്നു സ്ഥാനമേല്‍ക്കുന്നതിനെ സംബന്ധിച്ചു അദ്ദേഹം പ്രതികരിച്ചു. ഏഷ്യയില്‍ തന്നെ പരിശീകനായി തുടരുന്നതും അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു.

LOCAL NEWS

തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആത്മഹത്യ ചെയ്തു; കാരണം സൈബർ ആക്രമണമെന്ന് സുഹൃത്തുക്കൾ

Published

on

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മ​ഹത്യ ചെയ്തു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായ ആദിത്യ എസ് നായർ (18) ആണ് മരിച്ചത്. തിരുമല കുന്നപ്പുഴ സ്വദേശിയാണ് ആദിത്യ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി ആദിത്യ സൗഹൃദത്തിലായിരുന്നു. ഇരുവരും വേർപിരിഞ്ഞതോടെ പെൺകുട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി. സൈബർ ആ​ക്രമണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിക്കുന്നത്.

ആദിത്യയുടെ മരണത്തിൽ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദിത്യ വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ​ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ആദിത്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി മരിക്കുകയായിരുന്നു. സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

നിരവധി കമന്റുകളാണ് ആദിത്യയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ നിറഞ്ഞിരിക്കുന്നത്. വ്യക്തിപരമായ ആക്രമണങ്ങളാണ് മിക്കവയും. ഇപ്പോൾ സുഹൃത്തുക്കൾ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ

Continue Reading

LOCAL NEWS

പേരാമ്പ്രയിൽ മകനെ മർദിച്ച അച്ഛനും രണ്ടാം ഭാര്യയും അറസ്റ്റിൽ

Published

on

കോഴിക്കോട്: പേരാമ്പ്രയിൽ മകനെ മർദിച്ച അച്ഛനും രണ്ടാം ഭാര്യയും അറസ്റ്റിൽ. തയ്യുള്ളതിൽ ശ്രീജിത്തിനെയും രണ്ടാം ഭാര്യ സുധയെയുമാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

15 വയസുകാരനായ മകനെ ഇരുവരും ചേർന്ന് മർദിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

LOCAL NEWS

വാഹനത്തില്‍ നിന്ന് പുറത്തേയ്‌ക്ക് തുപ്പുന്നത് കുറ്റകരമായ പ്രവൃത്തി

Published

on

തിരുവനന്തപുരം: ആരെങ്കിലും വരുന്നുണ്ടോ എന്ന് ഗൗനിക്കുക പോലും ചെയ്യാതെ വാഹനത്തിലെ ഗ്ലാസ് താഴ്‌ത്തി പാന്‍ മസാല ചവച്ച്‌ നിരത്തിലേക്ക് നീട്ടി തുപ്പുന്നവരും ബബിള്‍ഗം ചവച്ച്‌ തുപ്പുന്നവരും സ്വന്തം ഭക്ഷണാവിശിഷ്ടങ്ങളും വെള്ള കുപ്പികളും ഒരു മടിയും കൂടാതെ നിരത്തിലേക്ക് വലിച്ചെറിയുന്നവരും ഇപ്പോഴും ധാരാളം പേരുണ്ട്.

പാന്‍മസാലയും പുകയിലയും മറ്റും ചവച്ചു തുപ്പുന്നവരില്‍ മലയാളികളെക്കാള്‍ കൂടുതല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആണെന്ന് പറയാമെങ്കിലും മറ്റുകാര്യങ്ങളില്‍ മലയാളികളും ഒട്ടും പിന്നിലല്ല.

പലപ്പോഴും ലോറിയോ ബസോ പോലെ ഉയരം കൂടിയ വാഹനങ്ങളില്‍ ഇരുന്ന് ഇങ്ങനെ പുറന്തള്ളുന്ന ഉച്ഛിഷ്ടങ്ങള്‍ മുഖത്ത് തന്നെ പതിക്കുമ്ബോള്‍ എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത നിസ്സഹായരായ മനുഷ്യരുടെ ദൈന്യത നിറഞ്ഞ മുഖങ്ങള്‍ നിരത്തില്‍ നിത്യ കാഴ്ചകളാണ്.

കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 46 പ്രകാരം ഇത് കുറ്റകരമായ പ്രവൃത്തിയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

Continue Reading

Latest

ENTERTAINMENT11 hours ago

‘അമ്മ’യുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍; ട്രഷറര്‍ പദവിയില്‍ ഉണ്ണിമുകുന്ദന്‍

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാലിനെ വീണ്ടും തെരഞ്ഞെടുത്തു. പ്രസിഡന്റ് പദവിയില്‍ മൂന്നാം തവണയാണ് വീണ്ടും മോഹന്‍ലാല്‍ എത്തുന്നത്. മല്‍സരത്തിനായി മൂന്നുപേര്‍ കൂടി പത്രിക നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചു. അനൂപ്...

LOCAL NEWS2 days ago

തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആത്മഹത്യ ചെയ്തു; കാരണം സൈബർ ആക്രമണമെന്ന് സുഹൃത്തുക്കൾ

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മ​ഹത്യ ചെയ്തു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായ ആദിത്യ എസ് നായർ (18) ആണ് മരിച്ചത്. തിരുമല കുന്നപ്പുഴ സ്വദേശിയാണ് ആദിത്യ....

NEWS3 days ago

ഐസ്‌ക്രീമില്‍ മനുഷ്യ വിരല്‍ കണ്ടെത്തിയ സംഭവം; പൂനെയിലെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മുംബൈ: ഐസ്ക്രീമില്‍ നിന്ന് മനുഷ്യ വിരല്‍ കണ്ടെത്തിയ സംഭവത്തില്‍ പൂനെയിലെ ഐസ്ക്രീം കമ്ബനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ...

ENTERTAINMENT3 days ago

ബിഗ് ബോസിന് പുതിയ രാജാവ്, ‘ജിന്റോ’ വിജയിയെ പ്രഖ്യാപിച്ച് നടൻ മോഹൻലാല്‍

പ്രേക്ഷകരെ ആകാംക്ഷഭരിതമാക്കിയ 100 ദിവസങ്ങള്‍ക്ക് ഒടുവില്‍ ബിഗ് ബോസിന്റെ വിജയിയെ പ്രഖ്യാപിച്ചിരിക്കുന്നു. മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ആ ഫിനാലെയില്‍ ജിന്റോയെയാണ് വിജയ്‍യായി പ്രഖ്യാപിച്ചത്. പ്രവചനങ്ങളിലെ സാധ്യതാപട്ടിക ശരിവയ്‍ക്കും...

LOCAL NEWS4 days ago

പേരാമ്പ്രയിൽ മകനെ മർദിച്ച അച്ഛനും രണ്ടാം ഭാര്യയും അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്രയിൽ മകനെ മർദിച്ച അച്ഛനും രണ്ടാം ഭാര്യയും അറസ്റ്റിൽ. തയ്യുള്ളതിൽ ശ്രീജിത്തിനെയും രണ്ടാം ഭാര്യ സുധയെയുമാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. 15 വയസുകാരനായ മകനെ...

LOCAL NEWS4 days ago

വാഹനത്തില്‍ നിന്ന് പുറത്തേയ്‌ക്ക് തുപ്പുന്നത് കുറ്റകരമായ പ്രവൃത്തി

തിരുവനന്തപുരം: ആരെങ്കിലും വരുന്നുണ്ടോ എന്ന് ഗൗനിക്കുക പോലും ചെയ്യാതെ വാഹനത്തിലെ ഗ്ലാസ് താഴ്‌ത്തി പാന്‍ മസാല ചവച്ച്‌ നിരത്തിലേക്ക് നീട്ടി തുപ്പുന്നവരും ബബിള്‍ഗം ചവച്ച്‌ തുപ്പുന്നവരും സ്വന്തം...

KERALA4 days ago

സംസ്ഥാനത്ത് കാലവർഷം ഞായറാഴ്ച തിരിച്ചെത്തും

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ തിരിച്ചെത്തും. ദുര്‍ബലമായ കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു....

KERALA4 days ago

ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം

കൊച്ചി : ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ചു. നെടുമങ്ങാട് എസ് സി, എസ്ടി കോടതിയാണ് ജാമ്യം നല്‍കിയത്....

KERALA5 days ago

വീണാ ജോർജിന് കുവൈത്തിൽ പോകാൻ അനുമതി നിഷേധിച്ച നടപടി ഔചിത്യമില്ലാത്തത്, കേന്ദ്ര ഇടപെടലുകൾക്ക് പിന്തുണ നൽകും: മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന് കുവൈത്തിൽ പോകാൻ അനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്ര സ‍ര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഔചിത്യമില്ലാത്തതെന്ന് മുഖ്യമന്ത്രി. നാടിന്റെ സംസ്കാരം ആണ് അത്തരത്തിൽ പോകുക...

NEWS7 days ago

നടൻ ജോജു ജോർജ്ജിന് ഷൂട്ടിങ്ങിനിടെ പരിക്ക്; അപകടം ഹെലികോപ്റ്റർ രംഗം ചിത്രീകരിക്കുന്നതിനിടെ…..

കൊച്ചി : ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജ്ജിന് പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ്...

Trending