Connect with us

NATIONAL

കന്യാകുമാരിയിൽ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി

Published

on

തിരുവനന്തപുരം: കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.

ധ്യാനം പൂര്‍ത്തിയാക്കിയ ശേഷം തിരുവള്ളുവരുടെ പ്രതിമയിൽ ആദരമർപ്പിച്ചു. അതീവസുരക്ഷയിലാണ് പ്രധാനമന്ത്രിയുടെ മടക്കം. മോദിയുടെ ധ്യാനത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരുന്നു.

ആദ്യത്തെ ദിവസം വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ശ്രീരാമകൃഷ്ണ പരമഹംസരുടെയും ശാരദാദേവിയുടെയും ചിത്രത്തിന് മുന്നിൽ ആദരമർപ്പിക്കുകയും ചെയ്താണ് ധ്യാനം ആരംഭിച്ചത്.

സഭാമണ്ഡപത്തിലും ധ്യാനമണ്ഡപത്തിലും മോദി ധ്യാനത്തിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് ശേഷമാണ് മോദി വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാനെത്തിയത്

NATIONAL

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; തീരുമാനം ഇന്ത്യാ സഖ്യ യോഗത്തിൽ

Published

on

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു.പാർലമെന്ററി പാർട്ടി നേതാവ് സോണിയഗാന്ധി പ്രോടെം സ്പീക്കർക്ക് കത്തു നൽകി.ഇന്ത്യാ മുന്നണി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്സഭയിൽ റായ്ബറേലി എംപിയായി രാഹുൽ ​ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചപ്പോൾ ജോഡോ ജോഡോ ഭാരത് ജോഡോ എന്ന മുദ്രാവാക്യം മുഴങ്ങിയാണ് പ്രതിപക്ഷം രാഹുലിനെ സ്വാഗതം ചെയ്തത്. ഭരണപക്ഷത്തെ നോക്കിയും ഭരണഘടന ഉയർത്തിക്കാട്ടിയുമാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്.

Continue Reading

NATIONAL

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും, റായ്‌ബറേലി സീറ്റിൽ തുടരും

Published

on

ന്യൂഡൽഹി: രാഹുൽഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവാകും. കോൺഗ്രസിൻ്റെ ലോക്സഭാ കക്ഷി നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുക്കാനാണ് തീരുമാനം.
രാഹുൽ വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നും റായ്ബറേലിയിൽ എംപിയായി തുടരുമെന്നും വിവരമുണ്ട്.
അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഒഴിവിൽ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കേരളത്തിലെ നേതാക്കളെ തന്നെ പരിഗണിക്കാനാണ് കോൺഗ്രസ് തീരുമാനം.

Continue Reading

NATIONAL

ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം

Published

on

ഡൽഹി : ഒന്നരമാസത്തോളം കാടിളക്കിയുള്ള പ്രചാരണത്തിന്റെ ഫലം ആർക്ക് അനുകൂലമാവുമെന്ന അത്യന്തം ആകാംക്ഷ നിറഞ്ഞ് നിമിഷങ്ങളിലാണ് രാജ്യം. ഏപ്രിൽ 19ന് ആരംഭിച്ച വോട്ടെടുപ്പ് ജൂൺ ഒന്നിനാണ് പരിസമാപ്തി കുറിച്ചത്. ഏഴ് ഘട്ടങ്ങളിലായാണ് 543 മണ്ഡങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. അങ്കത്തട്ടിൽ അണിനിരത്ത് 8,360 സ്ഥാനാർത്ഥികൾ.

ഇന്ന് രാവിലെ എട്ട് മണിയോടെ തന്നെ വോട്ടെണ്ണൽ ആരംഭിക്കും. രാവിലെ 11 ഓടെ ആദ്യ ട്രെന്റുകൾ വ്യക്തമാകും. ഉച്ചയോടെ പൂർണചിത്രം തെളിയും. അന്തിമ ഫലം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം രാത്രിയോടെയായിരിക്കും ഉണ്ടാകുക

Continue Reading

Latest

KERALA12 hours ago

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർകോട്...

KERALA17 hours ago

വിഴിഞ്ഞം തുറമുഖത്ത് ആദ്യമെത്തുന്നത് മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പൽ. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പാണ് വിഴിഞ്ഞത്ത് ആദ്യമെത്തുക. കപ്പലിൽ രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുണ്ടാവും. വിഴിഞ്ഞത്ത്...

INTERNATIONAL1 day ago

ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ; കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും, അടിപതറി ഋഷി സുനക്

ബ്രിട്ടൺ പൊതു തെരഞ്ഞെടുപ്പിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തെ താഴെയിറക്കി ലേബർ പാർട്ടി അധികാരത്തിൽ. 650 സീറ്റുകളിൽ ലേബർ പാർട്ടി 370 സീറ്റുകളിൽ ലേബർ പാർട്ടി...

LOCAL NEWS2 days ago

കൊച്ചിയിലെ ഫ്ലാറ്റിൽ ദന്ത ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: കാക്കനാട് ഫ്ലാറ്റില്‍ ദന്തഡോക്ടർ തൂങ്ങി മരിച്ച നിലയില്‍. എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാൻ ആണ് ജീവനൊടുക്കിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം....

KERALA2 days ago

വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ അടുത്ത ആഴ്ച; ബൈപ്പാസ് നിർമ്മാണം ഉടൻ പൂർത്തിയാകും

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ അടുത്ത ആഴ്ചയെന്ന് മന്ത്രി വി എൻ വാസവൻ. ഏറ്റവും വലിയ മദർഷിപ്പുകളിൽ ഒന്ന് ട്രയൽ റണ്ണിന് എത്തും. തുറമുഖത്തെ...

KERALA3 days ago

ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് ; സംസ്ഥാന സ്‌കൂള്‍ കായികമേള ഇനിമുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് ആയി നടത്തും: വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാന സംസ്ഥാന കായികമേള ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന് പേരില്‍ അറിയപ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന...

KERALA4 days ago

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും. ഈ മാസം 6 മുതൽ 9 വരെയാണ് കടകൾ അടഞ്ഞു കിടക്കുക. രണ്ട്...

LOCAL NEWS6 days ago

കളിയിക്കാവിള കൊലപാതകം: മുഖ്യ ആസൂത്രകൻ പിടിയിൽ

കളിയിക്കാവിള കൊലപാതകത്തിലെ മുഖ്യ ആസൂത്രകൻ പിടിയിൽ. ഒളിവിലായിരുന്ന സുനിൽകുമാർ ആണ് പിടിയിലായത്. തിരുവനന്തപുരം പാറശാലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.സര്‍ജിക്കല്‍ ഷോപ്പ് ഉടമയാണ് സുനില്‍കുമാര്‍.മുംബൈയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ്...

SPORTS7 days ago

വിരമിക്കൽ പ്രഖ്യാപിച്ച് കൊഹിലിയും രോഹിത്തും. ഇനി അന്തരാഷ്ട്ര t20 യിൽ രാജാവും ഹിറ്റ്‌മാനും ഇല്ല

വിരാട് കോലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍...

SPORTS7 days ago

ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് വീഴ്ത്തി ലോക ജേതാക്കളായി ഇന്ത്യ

ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ...

Trending