Connect with us

LOCAL NEWS

ശബരീനാഥന്‍ തിരുവനന്തപുരം ഡിസിസി അധ്യക്ഷനായേക്കും

Published

on

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹികളെ നേതൃ പദവികളിലേക്ക് പരിഗണിക്കാന്‍ കെപിസിസി നീക്കം.

സംസ്ഥാന ഉപാധ്യക്ഷന്മാരെ കെപിസിസി ഭാരവാഹികളായി നിയമിക്കാനാണ് ധാരണ.

യുവാക്കള്‍ക്ക് പാര്‍ട്ടി പദവികളില്‍ കൂടുതല്‍ പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതുവഴി പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സംസ്ഥാന ഉപാധ്യക്ഷ്യന്മാരായ കെ എസ് ശബരിനാഥന്‍, റിജില്‍ മാക്കുറ്റി, റിയാസ് മൂക്കോളി, എന്‍ എസ് നുസൂര്‍, എസ്‌എം ബാലു എന്നിവരെ ജനറല്‍ സെക്രട്ടറിമാരായി നിയമിക്കാനാണ് കെപിസിസി ആലോചിക്കുന്നത്.

ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണനും കെപിസിസി ഭാരവാഹിയാകും. കെ എസ് ശബരീനാഥനെ തിരുവനന്തപുരം ഡിസിസി അധ്യക്ഷ പദവിയിലേക്കും പരിഗണിക്കുന്നുണ്ട്.


മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരേയും ജില്ലാ പ്രസിഡന്റുമാരേയും അതാത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ ഭാരവാഹികളായി നിയമിച്ചു കഴിഞ്ഞു.

ഷാഫി പറമ്ബില്‍ പ്രസിഡന്റായിരിക്കെ ഭാരവാഹികളായ യുവനേതാക്കളില്‍ മുഴുവന്‍ പേര്‍ക്കും പരിഗണന നല്‍കും.

പാര്‍ട്ടി പദവികളില്‍ അമ്ബത് ശതമാനം യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രതിനിധ്യം നല്‍കണമെന്ന് എഐസിസി പ്ലീനറി തീരുമാനിച്ചിരുന്നു.

LOCAL NEWS

കാറിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ യുവാവ്

Published

on

കളിയിക്കാവിള : കളിയിക്കാവിള ഒറ്റ മരത്ത് യുവാവിനെ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.

ദേശീയപാത തിരുവനന്തപുരം കന്യാകുമാരി റോഡിൽ കേരള തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് കഴിഞ്ഞദിവസം രാത്രിയിൽ മഹേന്ദ്ര എക്സ്‍യുവി കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

രാത്രി 12 മണിയോടെയാണ് നാട്ടുകാർ കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചത്.

കാറിന്റെ മുന്നിൽ സീറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കൈമനം സ്വദേശിയായ ദീപു എസ് (44) നെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മൃതദേഹം നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിലേക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കളിയിക്കാവിള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Continue Reading

LOCAL NEWS

തിരുവനന്തപുരത്ത് ഇന്ധന ടാങ്കര്‍ മറിഞ്ഞു; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Published

on

തിരുവനന്തപുരം കിളിമാനൂരില്‍ ഇന്ധന ടാങ്കര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം.

എറണാകുളത്ത് നിന്ന് തിരുവനന്തപുരം തോന്നക്കല്‍ പെട്രോള്‍ പമ്ബിലേക്ക് പെട്രോളുമായി പോയ ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

ടാങ്കറില്‍ നിന്ന് പെട്രോള്‍ നീക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്ന് ഐഒസി ഉദ്യോ?ഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തി. തോട്ടിലേക്ക് മറിഞ്ഞ ടാങ്കറിന് ലീക്കുണ്ടായിട്ടുണ്ട്.

പെട്രോള്‍ തോട്ടിലെ വെള്ളത്തില്‍ കലര്‍ന്നതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് ലഭിക്കാതെ സമീപത്തെ വീടുകളില്‍ തീ കത്തിക്കാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കി.

പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നാല് അറകളാണ് ടാങ്കറിലുള്ളത്. രണ്ട് അറകളില്‍ ഡീസലും രണ്ട് അറകളില്‍ പെട്രോളുമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ക്രെയിന്‍ ഉപയോഗിച്ച്‌ ടാങ്കര്‍ ഉയര്‍ത്തിയ ശേഷമായിരിക്കും ഇന്ധനം ടാങ്കറില്‍ നിന്ന് മാറ്റുക. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Continue Reading

LOCAL NEWS

അമ്മയെയും സഹോദരനെയും 20കാരന്‍ കഴുത്തറുത്തു കൊന്നു

Published

on

അമ്മയെയും സഹോദരനേയും കഴുത്തറുത്ത് കൊന്ന് 20കാരന്‍. തമിഴ്‌നാട്ടിലെ തിരുവോത്രിയൂരിലാണു ഞെട്ടിപ്പിക്കുന്ന സംഭവം.

പദ്മ(45), മകന്‍ സഞ്ജയ്(15) എന്നിവരാണു കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കെയാണു കൃത്യം നടത്തിയത്. നിതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊലയ്ക്കുശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ബാഗിലാക്കി അടുക്കളയില്‍ ഉപേക്ഷിച്ച ശേഷം നിതീഷ് രക്ഷപ്പെട്ടു. തൊട്ടടുത്ത ദിവസം അയല്‍പക്കത്ത് താമസിക്കുന്ന അമ്മായി മഹാലക്ഷ്മിക്ക് നിതീഷ് അയച്ച്‌ മെസേജില്‍നിന്നാണു കൊലപാതക വിവരം പുറത്തറിയുന്നത്.

മൊബൈല്‍ ഫോണും വീടിന്റെ ചാവിയും അടങ്ങുന്ന ബാഗ് അടുക്കളയില്‍ വച്ചിട്ടുണ്ടെന്നും പെട്ടെന്ന് വീട്ടിലെത്തണമെന്നുമായിരുന്നു സന്ദേശം. മഹാലക്ഷ്മി പദ്മയുടെ വീട്ടിലെത്തിയപ്പോള്‍ നിലത്ത് രക്തം തളംകെട്ടിക്കിടക്കുന്നത് കണ്ടു.

കൂടുതല്‍ പരിശോധിച്ചപ്പോഴാണ് പദ്മയുടെയും സഞ്ജയ്യുടെയും മൃതദേഹങ്ങളടങ്ങിയ പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടെത്തുന്നത്. ഉടന്‍ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു.

ഫോറന്‍സിക് സംഘവും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നിതീഷിനെ തിരുവോത്രിയൂരിലെ ബീച്ചിന്റെ പരിസരത്തുനിന്നു പിടികൂടിയത്.

അക്ക്യൂപങ്ചര്‍ തെറാപിസ്റ്റാണ് കൊല്ലപ്പെട്ട പദ്മ. ഇവരുടെ ഭര്‍ത്താവ് മുരുഗന്‍ ഒമാനില്‍ ക്രെയിന്‍ ഓപറേറ്ററാണ്. കൊല്ലപ്പെട്ട സഞ്ജയ് തിരുവോത്രിയൂരിലെ സ്വകാര്യ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമാണ്.

സെമസ്റ്റര്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് ‘അമ്മ ദേഷ്യപ്പെട്ടതാണ് കൃത്യത്തിലേക്കു നയിച്ചതെന്നാണ് ചോദ്യംചെയ്യലില്‍ നിതീഷ് പൊലീസിനു മൊഴിനല്‍കിയത്. അനാഥനാകരുതെന്നു കരുതിയാണ് സഹോദരനെ കൊന്നതെന്നും ഇയാള്‍ പറഞ്ഞു.

Continue Reading

Latest

SPORTS21 hours ago

ഫൈനലിൽ പുഞ്ചിരിക്കുന്നത് ഇന്ത്യയോ?സൗത്താഫ്രിക്കയോ? ടി ട്വന്റി വേൾഡ് കപ്പ്‌ ഫൈനൽ ഇന്ന്

ബാർബഡോസ്: ഇത്തവണ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറിയ രണ്ട് ടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ഈ തോൽവിയറിയാത്ത രണ്ട് ടീമുകളാണ് ടി 20 ലോകകപ്പിന്റെ ഇത്തവണത്തെ...

ENTERTAINMENT21 hours ago

സോഷ്യൽ മീഡിയയിലെ ഈ നീല വളയം എന്താണ്

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കഴിഞ്ഞ ദിവസങ്ങളിലായി ഒരു നീല വളയം കിടന്നു കറങ്ങുന്നുണ്ട്. എന്നാല്‍ എന്താണ് സംഭവം എന്ന് പലർക്കും പിടികിട്ടിയിട്ടില്ല. സത്യത്തില്‍ ഈ നീല വളയം സൂചിപ്പിക്കുന്നത്...

SPORTS3 days ago

കണക്കുതീര്‍ക്കാനുണ്ട് ഇന്ത്യക്ക്! സെമിയില്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ

ഗയാന: ടി20 ലോകകപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യ ഇന്നിറങ്ങും. ഗയാനയില്‍ ഇന്ത്യന്‍സമയം രാത്രി എട്ടിന് തുടങ്ങുന്ന സെമിയില്‍, ഇംഗ്ലണ്ടാണ് എതിരാളികള്‍. മഴ കാരണം മത്സരം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. കണക്കുതീര്‍ക്കല്‍...

KERALA4 days ago

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മ‍ഴ കനക്കും. മധ്യ-വടക്കൻ മേഖലകളിൽ മ‍ഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്ത മ‍ഴ മുന്നറിയിപ്പായ ഓറഞ്ച്...

KERALA4 days ago

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങുന്നു.ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന...

NATIONAL4 days ago

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; തീരുമാനം ഇന്ത്യാ സഖ്യ യോഗത്തിൽ

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു.പാർലമെന്ററി പാർട്ടി നേതാവ് സോണിയഗാന്ധി പ്രോടെം സ്പീക്കർക്ക് കത്തു നൽകി.ഇന്ത്യാ മുന്നണി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് കെ സി...

LOCAL NEWS5 days ago

ശബരീനാഥന്‍ തിരുവനന്തപുരം ഡിസിസി അധ്യക്ഷനായേക്കും

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹികളെ നേതൃ പദവികളിലേക്ക് പരിഗണിക്കാന്‍ കെപിസിസി നീക്കം. സംസ്ഥാന ഉപാധ്യക്ഷന്മാരെ കെപിസിസി ഭാരവാഹികളായി നിയമിക്കാനാണ് ധാരണ. യുവാക്കള്‍ക്ക് പാര്‍ട്ടി...

SPORTS5 days ago

ഓസ്ട്രേലിയയേയും തകർത്ത് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ

സെന്റ് ലൂസിയ: ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ ഉറപ്പിച്ച് ഇന്ത്യ. സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയിലെത്തുന്നത്. സെന്റ് ലൂസിയയില്‍...

LOCAL NEWS5 days ago

കാറിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ യുവാവ്

കളിയിക്കാവിള : കളിയിക്കാവിള ഒറ്റ മരത്ത് യുവാവിനെ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ദേശീയപാത തിരുവനന്തപുരം കന്യാകുമാരി റോഡിൽ കേരള തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക് സമീപം...

KERALA6 days ago

ഭരണഘടനയില്‍ സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണം; പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി, പാസാക്കി നിയമസഭ

ഭരണഘടനയില്‍ സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണമെന്ന പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി. പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി. ഇതിന് മുൻപും പ്രമേയം അവതരിപ്പിച്ചിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം...

Trending