KERALA
പാലക്കാടുൾപ്പടെ 12 ജില്ലകളിൽ മഴ സാധ്യത
തിരുവനന്തപുരം : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നേരിയതോ, മിതമായ മഴയ്ക്കോ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്ന് രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 0.5 മുതൽ 1.2 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
KERALA
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69%
തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
വിജയ ശതമാനം 99.69. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ് മേഖലകളിലുമായി 2970 സെന്ററുകളിലായി 427153 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.
9 മുതൽ 15 വരെ പുനർ മൂല്യ നിർണയത്തിന് അപേക്ഷിക്കാം. മെയ് 28 മുതൽ ജൂൺ 6 വരെയായിരുക്കും സേ പരീക്ഷ. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുൻ വർഷത്തേക്കാൾ വര്‍ധനവുണ്ട്.
68604 പേരാണ് കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ വിജയ ശതമാനം കോട്ടയം ജില്ലയിലാണ്, 99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08%. 2474 സ്കൂളുകളാണ് മുഴുവൻ വിദ്യാർത്ഥികളെയും ഉപരി പഠനത്തിന് യോഗ്യരാക്കിയത്. കഴിഞ്ഞ വര്‍ഷം ഇത് 2581 ആയിരുന്നു.
KERALA
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; 2 ജില്ലകളിലൊഴികെ താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. രണ്ട് ജില്ലകളിലൊഴികെ താപനില മുന്നറിയിപ്പുണ്ട്.
വയനാട്, ഇടുക്കി ജില്ലകളൊഴികെ 12 ജില്ലകളിലുമാണ് ജാഗ്രത മുന്നറിയിപ്പുള്ളത്. അതേസമയം കേരളത്തില്‍ വിവിധയിടങ്ങളിലായി ഒറ്റപ്പെട്ട, ശക്തിയായ മഴ ലഭിക്കാനും സാധ്യത.
വയനാട്, ഇടുക്കി ജില്ലകളൊഴികെ സാധാരണയെക്കാൾ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാവാനാണ് സാധ്യത.
പാലക്കാട് ഉയർന്ന താപനില 39 വരെ ഉയരും. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 37ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും ഉയർന്ന താപനില.
തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രാത്രികളിൽ താപനില ഉയരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
KERALA
എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന് മൂന്ന് മണിക്ക് ; അതിവേഗത്തിൽ അറിയാം
തിരുവനന്തപുരം : 2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും.
ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും.
കഴിഞ്ഞ വര്‍ഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്.
പ്രഖ്യാപന ശേഷം
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
https://sslcexam.kerala.gov.i
www.results.kite.kerala.gov.in
pareekshabhavan.kerala.gov.in
എന്നീ സൈറ്റുകളിലൂടെ ഫലം അറിയാം.
-
NEWS12 months ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS9 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS10 months ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS9 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS7 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS11 months ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്