Connect with us

KERALA

പവന് 54,000 കടന്ന് സ്വർണവില

Published

on

തിരുവനന്തപുരം ; സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡ് നിരക്കിൽ. 54,000 കടന്നു. ഇന്ന് പവന് 720 വർധിച്ച് പവന് 54,360 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 90 രൂപ വർധിച്ച് 6795 രൂപയായി.ഒന്നരമാസത്തിനിടെ 8000 രൂപയോളമാണ് പവന് വർധിച്ചത്.

വിഷുവിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ മാത്രം പവന് 1160 രൂപയാണ് കൂടിയത്. വിഷുവിന് നേരിയ കുറവ് രേഖപ്പെടുത്തിയ സ്വർണവില ഇന്നലെയും ഇന്നും കുതിച്ചുയരുകയാണ്.

KERALA

വരുന്നു, അതിശക്തമായ മഴ! ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ശക്തമായ മഴയക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അറിയിപ്പ്. മലയോര മേഖലയിലും ഇടനാടുകളിലും മഴ ശക്തമാകും. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 8 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് മറ്റ് മുന്നറിയിപ്പുകളൊന്നുമില്ല.നാളെ മെയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മെയ് 16ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മെയ് 17ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മെയ് 18ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടിയോട് കൂടിയുള്ള മഴയ്ക്കാണ് സാധ്യത. കോമറിന് തീരത്തായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. ഞായറാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്കും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും കാലവർഷം എത്തിച്ചേർന്നേക്കും.

Continue Reading

KERALA

സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യത

Published

on

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.

വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് നേരെത്തെ കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് ഉണ്ടായിരുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിരുന്നു.

പത്തനംതിട്ട, ഇടുക്കി ജില്ലകളിലായിരുന്നു യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നാളെയും മഞ്ഞ മുന്നറിയിപ്പ് നല്‍കി.

അതേ സമയം ചൂട് കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ ചൂടിനും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണു താപനിലക്ക് യെല്ലോ അലേര്‍ട്ട് ഉള്ളത്.

Continue Reading

KERALA

ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു.

78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

കഴിഞ്ഞ വര്‍ഷം 82.95ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. 4.26 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്.

കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇത്തവണ 16 ദിവസം മുമ്പാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്.

Continue Reading

Latest

LOCAL NEWS2 hours ago

തിരുവനന്തപുരം പുല്ലുവിളയിൽ കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ

തിരുവനന്തപുരം : കാഞ്ഞിരംകുളം പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ. വീടിന് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം...

LOCAL NEWS19 hours ago

സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കുറിപ്പ് ; പത്തനംത്തിട്ടയില്‍ 14കാരനെ കാണാതായി

പത്തനംത്തിട്ട : മല്ലപ്പള്ളിയില്‍ 14കാരനെ കാണാതായി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചു വര്‍ഷം കഴിഞ്ഞ് ടിവിയില്‍...

LOCAL NEWS1 day ago

ട്രാക്കില്‍ കെട്ടിപ്പിടിച്ചു നിന്നു; കൊല്ലത്ത് ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ​ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ് ഇരുവരും മരിച്ചത്. റെയിൽവെ ട്രാക്കിലൂടെ നടക്കുകയായിരുന്ന...

KERALA2 days ago

വരുന്നു, അതിശക്തമായ മഴ! ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ശക്തമായ മഴയക്ക് സാധ്യതയുള്ളതിനാല്‍ രണ്ട്...

LOCAL NEWS2 days ago

കോഴിക്കോട് ആംബുലന്‍സിന് തീ പിടിച്ചു; രോഗി വെന്തു മരിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ആംബുലന്‍സിന് തീപിടിച്ച് രോഗി വെന്തു മരിച്ചു. മൊടക്കല്ലൂര്‍ മൊബൈല്‍ യൂണിറ്റിന്റെ ആംബുലന്‍സ് ആണ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തിയത്. നാദാപുരം സ്വദേശി സുലോചന(56) ആണ്...

LOCAL NEWS3 days ago

മൂവാറ്റുപുഴയിൽ എട്ട് പേരെ അക്രമിച്ച വളര്‍ത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ എട്ട് പേരെ അക്രമിച്ച വളര്‍ത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ ഇന്നലെ ചത്തിരുന്നു. ഇതിനുപിന്നാലെ നടത്തിയ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. സംഭവത്തില്‍ തുടര്‍ നടപടികള്‍...

LOCAL NEWS3 days ago

ട്രെയിനിൽ വീണ്ടും ടിടിഇയ്ക്ക് മര്‍ദനം; ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്തപ്പോള്‍ മൂക്കിന് യാത്രക്കാരൻ ഇടിച്ചു

പാലക്കാട്: വീണ്ടും ട്രെയിനിനുള്ളില്‍ ടിടിഇയ്ക്ക് മര്‍ദനം. ഷൊര്‍ണൂര്‍ വച്ചാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഇത് ചോദ്യം...

LOCAL NEWS3 days ago

കഴക്കൂട്ടത്ത് ഉത്സവത്തിനിടെ സംഘർഷം; പൊലീസുകാരനെ കമ്പി കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസുകാരന് പരിക്ക്. എആർ ക്യാമ്പിൽ നിന്നുള്ള പൊലീസുകാരൻ കൊല്ലം ചിതറ സ്വദേശി റിയാസിനാണ് തലയ്ക്ക് പരിക്കേറ്റത്. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ...

NATIONAL4 days ago

ദില്ലിയിലെ ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി

ദില്ലി: ദില്ലിയിലെ രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോബ് ഭീഷണി. ദില്ലിയിലെ ബുരാഡി സർക്കാർ ആശുപത്രിയിലും സ‌ഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി ഇ മെയിൽ വഴി ഭീഷണി സന്ദേശം...

KERALA4 days ago

സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്, ജില്ലകളിലാണ്...

Trending