LOCAL NEWS
കണ്ണൂരില്‍ റിട്ടയർ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ പാലയാട് റിട്ട. അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി.
യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപമാണ് 58 കാരനായ ശശീന്ദ്രനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴുത്തിൽ മുറിവേറ്റ നിലയിലാണ് മൃതദേഹം. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ ധർമടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
LOCAL NEWS
കൊച്ചിയിലെ ഫ്ലാറ്റിൽ ദന്ത ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ
കൊച്ചി: കാക്കനാട് ഫ്ലാറ്റില്‍ ദന്തഡോക്ടർ തൂങ്ങി മരിച്ച നിലയില്‍.
എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാൻ ആണ് ജീവനൊടുക്കിയത്.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഫ്ലാറ്റിൽ നിന്നും ബിന്ദുവിന്റെത് എന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും പൊലീസിന് കിട്ടി.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.
ബിന്ദു ചെറിയാന്റെ ഭർത്താവും കുട്ടികളും കോഴിക്കോടാണ് താമസം.
LOCAL NEWS
കളിയിക്കാവിള കൊലപാതകം: മുഖ്യ ആസൂത്രകൻ പിടിയിൽ
കളിയിക്കാവിള കൊലപാതകത്തിലെ മുഖ്യ ആസൂത്രകൻ പിടിയിൽ. ഒളിവിലായിരുന്ന സുനിൽകുമാർ ആണ് പിടിയിലായത്. തിരുവനന്തപുരം പാറശാലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.സര്‍ജിക്കല്‍ ഷോപ്പ് ഉടമയാണ് സുനില്‍കുമാര്‍.മുംബൈയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ തമിഴ്നാട് പ്രത്യേക സംഘത്തിന്റെ പിടിയിലായത്. പ്രതി അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍. സുനില്‍കുമാറിന്റെ വാഹനം നേരത്തെ കണ്ടെത്തിയിരുന്നു. കന്യാകുമാരിയിലെ കുലശേഖരത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്.കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെയാണ് കൊലപ്പെടുത്തിയത്.
LOCAL NEWS
ശബരീനാഥന് തിരുവനന്തപുരം ഡിസിസി അധ്യക്ഷനായേക്കും
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹികളെ നേതൃ പദവികളിലേക്ക് പരിഗണിക്കാന്‍ കെപിസിസി നീക്കം.
സംസ്ഥാന ഉപാധ്യക്ഷന്മാരെ കെപിസിസി ഭാരവാഹികളായി നിയമിക്കാനാണ് ധാരണ.
യുവാക്കള്‍ക്ക് പാര്‍ട്ടി പദവികളില്‍ കൂടുതല്‍ പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതുവഴി പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
സംസ്ഥാന ഉപാധ്യക്ഷ്യന്മാരായ കെ എസ് ശബരിനാഥന്, റിജില്‍ മാക്കുറ്റി, റിയാസ് മൂക്കോളി, എന്‍ എസ് നുസൂര്‍, എസ്എം ബാലു എന്നിവരെ ജനറല്‍ സെക്രട്ടറിമാരായി നിയമിക്കാനാണ് കെപിസിസി ആലോചിക്കുന്നത്.
ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണനും കെപിസിസി ഭാരവാഹിയാകും. കെ എസ് ശബരീനാഥനെ തിരുവനന്തപുരം ഡിസിസി അധ്യക്ഷ പദവിയിലേക്കും പരിഗണിക്കുന്നുണ്ട്.
മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരേയും ജില്ലാ പ്രസിഡന്റുമാരേയും അതാത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ ഭാരവാഹികളായി നിയമിച്ചു കഴിഞ്ഞു.
ഷാഫി പറമ്ബില്‍ പ്രസിഡന്റായിരിക്കെ ഭാരവാഹികളായ യുവനേതാക്കളില്‍ മുഴുവന്‍ പേര്‍ക്കും പരിഗണന നല്‍കും.
പാര്‍ട്ടി പദവികളില്‍ അമ്ബത് ശതമാനം യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രതിനിധ്യം നല്‍കണമെന്ന് എഐസിസി പ്ലീനറി തീരുമാനിച്ചിരുന്നു.
-
NEWS1 year ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS11 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS12 months ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS11 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS9 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS1 year ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്